25 December 2024

കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ തീവ്രത വര്‍ദ്ധിയ്ക്കുന്നതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി തെക്കന്‍ കേരളത്തിന് മുകളിലും ചക്രവാത ചുഴി നിലനില്‍ക്കുന്ന സാഹചര്യം ആണ് ഉള്ളത്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത5 ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യുന മര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇത് വീണ്ടും ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത.

കഴിഞ്ഞ 06 മണിക്കൂറിനുള്ളില്‍ 17 കിലോമീറ്റര്‍ വേഗതയില്‍ വടക്കോട്ട് നീങ്ങി. വൈകുന്നേരത്തോടെ കിഴക്കന്‍ മധ്യഭാഗത്തും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഒരു ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. കൂടുതല്‍ വടക്കോട്ട് നീങ്ങുന്നത് തുടരുകയാണെങ്കില്‍, മെയ് 26 ന് പുലര്‍ച്ചയോടെ ഇത് തീവ്രമായ ചുഴലിക്കാറ്റായി മാറുകയും മെയ് 26 അര്‍ദ്ധരാത്രിയോടെ സാഗര്‍ ദ്വീപിനും ഖെപുപാറയ്ക്കും ഇടയില്‍ ബംഗ്ലാദേശും പശ്ചിമ ബംഗാള്‍ തീരങ്ങളും കടന്ന് ഒരു തീവ്ര ചുഴലിക്കാറ്റായി 110-120 വേഗതയില്‍ 135 വരെ വീശിയടിക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) ഇന്ന് (25-05-2024ന്) രാത്രി 11.30 വരെ 0.5 മുതല്‍ 3.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 16 cm നും 68 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS)

തെക്കന്‍ തമിഴ്‌നാട് തീരത്ത് (കുളച്ചല്‍ മുതല്‍ കിലക്കരെ വരെ) ഇന്ന് (25-05-2024ന്) രാത്രി 11.30 വരെ 0.5 മുതല്‍ 4.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 22 cm നും 83 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!