25 December 2024

കണ്ണൂർ: പുതുവർഷത്തലേന്ന് പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ കോലം കത്തിച്ച സംഭവത്തിൽ എസ്.എഫ്.ഐ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസെടുത്തു. സംസ്ഥാന പ്രസിഡന്റ് അനുശ്രീ, ജില്ല സെക്രട്ടറി പി.എസ്. സഞ്ജീവ് ഉൾപ്പടെ അഞ്ച് നേതാക്കൾക്കും കണ്ടാലറിയാവുന്ന 20 പ്രവർത്തകർക്കുമെതിരെയാണ് ടൗൺ പൊലീസ് ​കേസെടുത്തത്.

അന്യായമായി സംഘം ചേരൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായാണ് 30 അടി ഉയരത്തിലുള്ള കോലം കത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!