തിരുവന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കും. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി വേണുവിന്റെ സേവനകാലാവധി ആഗസ്റ്റ് 31ന് അവസാനിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശാരദാ മുരളീധരനെ വി വേണുവിന്റെ പിന്‍ഗാമിയായി തീരുമാനിച്ചത്.
സംസ്ഥാനത്തെ അന്‍പതാമത് ചീഫ് സെക്രട്ടറിയും ഈ സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ വനിതയുമാണ് ശാരദാ മുരളീധരന്‍. സ്ഥാനമൊഴിയാന്‍ പോകുന്ന ചീഫ് സെക്രട്ടറി വി വേണുവിന്റെ പങ്കാളി കൂടിയാണ് ശാരദാ മുരളീധരന്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശാരദാ മുരളീധരനെ വി വേണുവിന്റെ പിന്‍ഗാമിയായി തീരുമാനിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് സ്ഥാനമൊഴിയുന്ന ഭര്‍ത്താവിന്റെ പിന്‍ഗാമിയായി പങ്കാളി ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്.1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ് ഇരുവരും.