കോഴിക്കോട്: തൂണേരി ഷിബിന്‍ വധക്കേസില്‍ പ്രതികള്‍ പിടിയില്‍. ആറ് പേരാണ് പിടിയിലായത്. നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നാല് പ്രതികള്‍ ദോഹയില്‍ നിന്നും രണ്ട് പേര്‍ ദുബായില്‍ നിന്നുമാണ് എത്തിയത്.
വിചാരണ കോടതി വെറുതെ വിട്ട ഏഴ് പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് നാദാപുരം പൊലീസ് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയായിരുന്നു. നാളെ ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കുകയാണ്.
കേസിലെ ഒന്നാം പ്രതി തെയ്യാംപടി ഇസ്മായില്‍ കീഴടങ്ങിയിട്ടില്ല. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെ മുസ്ലിംലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. 2015 ജനുവരി 22നായിരുന്നു സംഭവം.