ആര്‍ എസ് എസ് കാര്യാലയം നിര്‍മ്മിക്കാന്‍ സന്ദീപ് വാര്യര്‍ വിട്ട് നല്‍കിയ സ്ഥലം സ്വീകരിക്കേണ്ടെന്ന് ആര്‍ എസ് എസ് തീരുമാനം. സ്ഥലം വേണ്ടെന്ന നിലപാടിലാണ് പ്രദേശികമായി രൂപീകരിച്ച ട്രസ്റ്റ് ഭാരവാഹികളും. ചെത്തല്ലൂരില്‍ ആര്‍ എസ് എസ് ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബിജെപി, ബിഎംഎസ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് തീരുമാനമെന്ന് ആര്‍ എസ് എസ് നേതൃത്വം വ്യക്തമാക്കി. ഭൂമി നല്‍കാമെന്ന വാഗ്ദാനം അമ്മ നല്‍കിയതാന്നെനും കാര്യാലയം തുടങ്ങാന്‍ ഭൂമി വിട്ടുനല്‍കുമെന്നും സന്ദീപ് നേരത്തെ അറിയിച്ചിരുന്നു. ഭൂമി ഒപ്പിട്ടു നല്‍കാന്‍ തയ്യാറാണെന്നും ആര്‍എസ്എസ് നേതാക്കള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ഭൂമിക്ക് വേണ്ടി തന്നെ സമീപിക്കാമെന്നും സന്ദീപ് അറിയിച്ചിരുന്നു. ഭൂമി ഏറ്റെടുത്തില്ലെങ്കില്‍ സമൂഹത്തിന് നന്മ ചെയ്യാനാഗ്രഹിക്കുന്ന ഏതെങ്കിലും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭൂമി വിട്ടുനല്‍കുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു.
ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ആര്‍.എസ്.എസിന് ഭൂമി നല്‍കാന്‍ തയ്യാറാണെന്ന് സന്ദീപ് വാര്യര്‍ അറിയിച്ചത്. അമ്മ മരിക്കുന്നതിന് മുന്നോടിയായി കൊടുത്ത വാക്കായതുകൊണ്ട് തന്നെ അതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും താന്‍ അക്കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നുമാണ് സന്ദീപ് അറിയിച്ചത്.