പൂക്കോട് വെറ്റിനറി സര്‍വ്വകലാശാല ക്യാമ്പസ് അടച്ചു. സിദ്ധാര്‍ത്ഥിന്റെ മരണത്തെ തുടര്‍ന്നാണ് നടപടി. വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധത്തിന്റെയും വിവിധ അന്വേഷണങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി. ഒരാഴ്ച്ചയ്ക്കത്തേക്കാണ് കോളേജ് അടച്ചത്. ഈ മാസം അഞ്ചു മുതല്‍ പത്ത് വരെ റഗുലര്‍ ക്ലാസ് ഉണ്ടാകില്ലെന്നാണ് അക്കാദമിക് ഡയറക്ടര്‍ വ്യക്തമാക്കുന്നത്.
ക്യാമ്പസിലെ എല്ലാ പരീക്ഷകളും മാറ്റി വച്ചു. സിദ്ധാര്‍ത്ഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോസ്റ്റലിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സസ്‌പെന്‍ഡ് ചെയ്തുവെന്ന് അധികൃതര്‍ വ്യക്തമാക്കി. എസ്എഫ്‌ഐയുടെ ആള്‍ക്കൂട്ട വിചാരണക്ക് ഇരയായി സിദ്ധാര്‍ത്ഥിന് മര്‍ദ്ദനമേല്‍ക്കുമ്പോള്‍ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെയാണ് ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
അധികൃതരെ വിവരം അറിയിക്കാത്ത കാരണത്താലാണ് സസ്‌പെന്‍ഷന്‍. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവ സമയത്ത് ആകെ 130 വിദ്യാര്‍ഥികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്.