ആളുകള്‍ എത്താതായതോട അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ട് സംസ്ഥാനത്തെ ചെറുകിട ഷോപ്പിംഗ് മാളുകള്‍. കൊവിഡിന് ശേഷമാണ് ഇവര്‍ വലിയ രീതിയിലിള്ള പ്രതിസന്ധി നേരിടാന്‍ ആരംഭിച്ചത്. പല ഷോപ്പിംഗ് മാളുകളും അതിജീവിക്കാന്‍ എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥയിലാണ്. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് ഇന്ത്യയാണ് ചെറുകിട സൂപ്പര്‍ മാര്‍ക്കറ്റുകളുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തിയത്.
ഒരു കാലത്ത് ചെറുകിട കച്ചവടക്കാരെ നഷ്ടത്തിലാക്കികൊണ്ടായിരുന്നു പലയിടത്തും കൂണ്‍ പോലെ ഇത്തരത്തില്‍ ഷോപ്പിംഗ്മാളുകള്‍ ഉദയം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ക്ക് തിരിച്ചടിയായി വലിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പലയിടത്തും ആരംഭിച്ചു. ഇതോടെ ആളുകള്‍ പലരും സാധനങ്ങള്‍ വാങ്ങാന്‍ വലിയ സൂപ്പര്‍മാര്‍ക്കറ്റുകളെ ആശ്രയിക്കാന്‍ തുടങ്ങി. കൂടാതെ മറ്റ് പലരും സാധനങ്ങള്‍ വാങ്ങാനായി ഓണ്‍ലൈന്‍ പോര്‍ട്ടലുകളെയാണ് ആശ്രയിക്കുന്നത്.
പുതിയ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഗോസ്റ്റ് മാളുകളെ എണ്ണം കൂടുതലാണ്. അതായത് മാളുകളിലെ ആകെ സ്ഥലത്തിന്റെ 40 ശതമാനത്തിന് മുകളില്‍ ഉപയോഗിക്കപ്പെടാത്ത കിടക്കുകയാണെങ്കില്‍ അത്തരം മാളുകളെയാണ് ഗോസ്റ്റ് മാളുകള്‍ എന്ന് വിളിക്കുന്നത്. 2022 ലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 64 എണ്ണമാണ് ഗോസ്റ്റ് മാളുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
കൊച്ചിയില്‍ ഉള്‍പ്പടെ പല മാളുകളും അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ 29 നഗരങ്ങളിലും നെറ്റ് ഫ്രാങ്ക് പഠനം നടത്തിയിട്ടുണ്ട്. ഇതില്‍ പല മാളുകളുടെ നിലനില്‍പ്പ് അപകടത്തിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒരുലക്ഷം ചതുരശ്രയടി സ്ഥലം വാടകയ്ക്ക് നല്‍കാവുന്ന 132 മാളുകള്‍ ഗോസ്റ്റ് മാളുകളായി മാറുന്നതിന്റെ വക്കിലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.