ഷൊര്‍ണൂരില്‍ ട്രെയിന്‍ യാത്രയ്ക്കിടെ കൊല്ലപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍ കാരക്കാട് മുല്ലക്കല്‍ വീട്ടില്‍ സന്തോഷ് (34) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന സന്തോഷ് പിന്നെ വാതില്‍ തുറന്നിരുന്നില്ലെന്ന് അമ്മ സുമതി പറഞ്ഞു. ഇതോടെ ഉച്ചയ്ക്ക് അമ്മയും പ്രദേശവാസികളും ചേര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടത്.
ഒറ്റപ്പാലം തഹസില്‍ദാരുടെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു സന്തോഷ്. ഷൊര്‍ണൂര്‍ പൊലീസ് എത്തി തുടര്‍ന്ന് നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. മരണകാരണം വ്യക്തമല്ല.