മുബൈയില്‍ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ക്രിസ്മസ് -പുതുവത്സര അവധിയിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പ്രഖ്യാപനം മുബൈ എല്‍ടിടിയില്‍ നിന്ന് തിരുവന്തപുരം നോര്‍ത്ത് (കൊച്ചുവേളി) യിലേക്കാണ് ട്രെയിന്‍.
മുബൈയിലെ മലയാളികള്‍ക്ക് ഏറെ സഹായകരമാകുന്നതാണ് ഈ നീക്കം.
ഡിസംബര്‍ 19,26, ജനുവരി 2, ജനുവരി 9 തീയതികളില്‍ വൈകിട്ട് നാല് മണിക്ക് ട്രെയിന്‍
മുബൈ എല്‍ടിടിയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെടും.
കൊച്ചുവേളിയില്‍ നിന്ന് ഡിസംബര്‍ 21,28, ജനുവരി 4, 11 തീയതികളില്‍ വൈകിട്ട് 4.20ന് മുബൈ എല്‍ടിടിയിലേക്കും ട്രെയിന്‍ തിരിച്ച് പുറപ്പെടും.
കേരളത്തിലെ പ്രധാന സ്റ്റേഷനുകളില്‍ ട്രെയിന്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും.
കോട്ടയം വഴിയായിരിക്കും ട്രെയിന്‍ തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നത്.