14 January 2025

മലപ്പുറം: മലപ്പുറത്ത് പൊന്നാനിയിലെ മത്സ്യത്തൊഴിലാളികളുടെ വലകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ പ്രതിയെ പോലീസ് പിടികൂടി. പൊന്നാനി കോടതിപടി കുട്ടൂസാക്കാനകത്ത് സഫീല്‍ (24) ആണ് പോലീസിന്റെ അറസ്റ്റിലായത്. പൊന്നാനി ഹാര്‍ബര്‍, കോടതിപടി ഭാഗങ്ങളില്‍നിന്ന് മത്സ്യബന്ധന ഉപകരണങ്ങള്‍ രാത്രികാലങ്ങളില്‍ മോഷ്ടിച്ച് വില്‍പന നടത്തിയ യുവാവിനെയാണ് പിടികൂടിയത്.

പൊന്നാനി കോടതിപടിയിലെ തവനൂര്‍ സ്വദേശി ഷംനാദിന്റെ കടയില്‍നിന്ന് പല തവണകളായി ഏകദേശം 40,000 രൂപ വിലവരുന്ന 15 കെട്ടോളം വലകളാണ് സഫീല്‍ ഇത്തരത്തില്‍ മോഷ്ടിച്ച് വിറ്റത്.

ഹാര്‍ബര്‍ കേന്ദ്രീകരിച്ച് വേറെയും ചില്ലറ മോഷണങ്ങള്‍ നടത്തിയതായി പ്രതിയെ ചോദ്യം ചെയ്തതില്‍നിന്ന് പൊലീസിന് വിവരം ലഭിച്ചു. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!