ഇന്ത്യന്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സൂപ്പര്‍ താരമായ സുനില്‍ ഛേത്രി. ജൂണ്‍ ആറിന് കുവൈറ്റിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തോടെയാണ് ഛേത്രിയുടെ കരിയറിന് അവസാനാകുക. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ നടക്കുന്ന മത്സരത്തോടെ ഇതിഹാസതാരം അന്താരാഷ്ട്ര കരിയറിന് വിരാമമിടും. പിന്നാലെ അന്താരാഷ്ട്ര കരിയറിന് ശേഷമുള്ള പദ്ധതികള്‍ വ്യക്തമാക്കുകയാണ് സുനില്‍ ഛേത്രി.
ജൂണ്‍ ആറിന് താന്‍ ഇന്ത്യയുടെ നീലകുപ്പായം അഴിച്ചുവെക്കും. എന്നാല്‍ ജൂണ്‍ ഏഴിന് താന്‍ ഒരുപാട് കരയുമെന്നും ഇതിഹാസ താരം പറഞ്ഞു. ജൂണ്‍ എട്ടിന് എല്ലാ സമ്മര്‍ദ്ദങ്ങളില്‍ നിന്നും താന്‍ ഒഴിവാകും. പിന്നെ കൂടുതല്‍ സമയവും തന്റെ കുടുംബത്തോടൊപ്പം ചിലവഴിക്കുമെന്നും ഛേത്രി വ്യക്തമാക്കി.
കരിയറില്‍ താന്‍ ഒരിക്കലും ഇതിഹാസമാകാന്‍ ശ്രമിച്ചിട്ടില്ല. കഠിനാദ്ധ്വാനത്തിലും ഒപ്പം തന്റെ ശരീരത്തിലും ശ്രദ്ധിച്ചു. തന്നെ ഇതിഹാസമെന്ന് വിളിക്കുന്നവര്‍ തന്റെ കഠിനാദ്ധ്വാനം ഓര്‍ക്കുമെന്ന് കരുതുന്നു. വിരമിക്കല്‍ തീരുമാനം ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും 39കാരനായ ഛേത്രി പ്രതികരിച്ചു.