25 December 2024

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഒടുവില്‍ തങ്ങളുടെ നാലാം തലമുറ മാരുതി സ്വിഫ്റ്റ് സിഎന്‍ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ മാരുതി സ്വിഫ്റ്റ് സിഎന്‍ജിയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 8.20 ലക്ഷം രൂപയാണ്.

പുതിയ സ്വിഫ്റ്റ് സിഎന്‍ജി ഉപഭോക്താക്കള്‍ക്ക് ഒരു കിലോഗ്രാമിന് 32.85 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. ഈ മൈലേജ് കാര്യക്ഷമത പഴയ സ്വിഫ്റ്റ് സിഎന്‍ജിയേക്കാള്‍ ആറ് ശതമാനം മികച്ചതാണെന്ന് കമ്പനി പറയുന്നു. വലിയൊരു സിഎന്‍ജി സിലിണ്ടറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ബൂട്ടില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. സ്വിഫ്റ്റ് സിഎന്‍ജിയ്ക്കൊപ്പം, ടാറ്റ മോട്ടോഴ്സ് ആദ്യം പുറത്തിറക്കിയ ഡ്യുവല്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയും മാരുതി സുസുക്കി ഉപയോഗിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, മൈലേജിന്റെ കാര്യത്തില്‍, ഇത് മുമ്പത്തെ കെ സീരീസ് സിഎന്‍ജി സ്വിഫ്റ്റിനേക്കാള്‍ മികച്ചതാണ്. ഈ കാര്‍ CNG മോഡില്‍ 32.85 km/kg വരെ മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഫീച്ചറുകളെക്കുറിച്ച് പറയുകയാണെങ്കില്‍, പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് സിഎന്‍ജിയില്‍ പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന വിംഗ് മിററുകള്‍, ബോഡി-കളര്‍ വിംഗ് മിററുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, കവറുകളുള്ള 14 ഇഞ്ച് വീലുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിയര്‍ പാഴ്‌സല്‍ ട്രേ, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് എന്നിവയുണ്ട്. ഏഴ് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 4 സ്പീക്കറുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഒരു ഡേ/നൈറ്റ് ഐആര്‍വിഎം എന്നിവയും ഉണ്ട്.

പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് എന്‍ട്രി, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയും പവര്‍-ഫോള്‍ഡിംഗ് വിംഗ് മിററുകളും, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, 15 ഇഞ്ച് അലോയ് വീലുകള്‍, റിയര്‍ വാഷര്‍/വൈപ്പര്‍, ഓട്ടോ ക്ലൈമറ്റ് വിത്ത് റിയര്‍ എസി എന്നിവ വാഗ്ദാനം ചെയ്യുന്നു. കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ തുടങ്ങിയ ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്. മാരുതി സ്വിഫ്റ്റ് സിഎന്‍ജിയുടെ എന്‍ട്രി ലെവലില്‍ അതായത് ബേസ് വിഎക്സ്‌ഐ വേരിയന്റില്‍, കമ്പനി 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി), റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ്, ഹാലൊജന്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, 14 ഇഞ്ച് വീലുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ സീറ്റ് ഉയരം ക്രമീകരിക്കല്‍, 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന മിഡ്-സ്‌പെക്ക് VXI (O) വേരിയന്റിലാണ് ചില അധിക ഫീച്ചറുകള്‍ നല്‍കിയിരിക്കുന്നത്. ഇതിനുപുറമെ, സ്വിഫ്റ്റ് സിഎന്‍ജിയുടെ ടോപ്പ് വേരിയന്റായ ZXi-യില്‍, ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, 15 ഇഞ്ച് അലോയ് വീലുകള്‍, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ വാഷര്‍ വയര്‍ തുടങ്ങിയവ കമ്പനി നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് സിഎന്‍ജിയുടെ VXi വേരിയന്റിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 8,19,500 രൂപയിലും VXi(O) വേരിയന്റിന്റെ വില 8,46,500 രൂപയുമാണ്. അതേസമയം ZXi വേരിയന്റിന്റെ വില 9,19,500 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!