കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാമത്തേതും അവസാനത്തേതുമായ ടി20 പോരാട്ടത്തിലും ഇന്ത്യ വിജയം സ്വന്തമാക്കി. ലോ സ്‌കോറിങ് ത്രില്ലറായ മത്സരത്തിന്റെ സൂപ്പര്‍ ഓവറിലാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. നിശ്ചിത സമയത്ത് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് അടിച്ചെടുത്തു.
എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക അവസാന പന്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്തി. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക രണ്ട് റണ്‍സിന് പുറത്തായപ്പോള്‍ ആദ്യ പന്തില്‍ തന്നെ ഇന്ത്യ ജയം നേടി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരി. സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.