ചെന്നൈ: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളായ സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപ നല്‍കി. ഒട്ടേറെ പേരുടെ ജീവന്‍ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തങ്ങളുടെ വേദനയും അനുശോചനവും താരങ്ങള്‍ അറിയിച്ചു.
2018 ലെ പ്രളയകാലത്തും താരങ്ങള്‍ കേരളത്തിന് കൈതങ്ങായിടുണ്ട് . രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് ദുരിതബാധിതരെ സഹായിക്കുന്ന ജനങ്ങളോടും സര്‍ക്കാര്‍ ഏജന്‍സി അംഗങ്ങളോടും ബഹുമാനം മാത്രം എന്നാണ് സൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന പത്ത് ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. . വാര്‍ത്ത കണ്ടപ്പോള്‍ ഹൃദയം നുറുങ്ങിപ്പോയെന്നാണ് രശ്മിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
നേരത്തേ തമിഴ് നടന്‍ വിക്രം വയനാടിനായി 20 ലക്ഷം രൂപ നല്‍കിയിരുന്നു. തമിഴ്‌നാട് ഗവണ്‍മെന്റിന്റെ എല്ലാ പിന്തുണയും കേരളത്തിന് സാധ്യമാക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു കോടി രൂപ നല്‍കുകയും ചെയ്തിരുന്നു.
അതേ സമയം ഉരുള്‍പൊട്ടല്‍ ബാധിച്ച മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. ആയിരക്കണക്കിനാളുകളുള്ള പ്രദേശങ്ങളാണ് മണ്ണിനടിയിലായിരിക്കുന്നത്. ആയിരത്തിലധികം ആളുകളുടെ ജീവന്‍ രക്ഷിക്കാനായിട്ടുണ്ട്.