മോദിയുടെ 8 സന്ദര്‍ശനത്തെ രാഹുല്‍ മധുരപ്പൊതിയാല്‍ തകര്‍ത്തു DMKയുടെ വിജയം കൂടിയാണ്’എം കെ സ്റ്റാലിന്‍
നരേന്ദ്രമോദിയുടെ എട്ട് സന്ദര്‍ശനത്തെ തകര്‍ക്കാന്‍ രാഹുലിന്റെ മധുരപ്പൊതിക്ക് കഴിഞ്ഞെന്നും സ്റ്റാലിന്‍ പറഞ്ഞു. കേന്ദ്രത്തിലെ ബിജെപിയുടെ വിജയത്തെ മോദിയുടെ വിജയമല്ല, പരാജയമാണെന്നാണ് സ്റ്റാലിന്‍ വിശേഷിപ്പിച്ചത്. ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും ഉള്ളതുകൊണ്ടാണ് മോദി പ്രധാനമന്ത്രിയായിരിക്കുന്നത്. അവര്‍ പിന്തുണച്ചില്ലെങ്കില്‍ എവിടെയാണ് മോദിയെന്നും സ്റ്റാലിന്‍ ചോദിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തമിഴ്നാട്ടിലേക്ക് വരുമ്പോള്‍ എം കെ സ്റ്റാലിനായി രാഹുല്‍ മധുരപലഹാരങ്ങളുടെ പൊതി കൊണ്ടുവന്നിരുന്നു. തമിഴ്നാട്ടിലെ തന്നെ ബേക്കറിയില്‍ നിന്നുതന്നെ വാങ്ങിയ മധുരം രാഹുല്‍ നേരിട്ടായിരുന്നു സ്റ്റാലിന് നല്‍കിയത്.
ഡിഎംകെ സര്‍ക്കാരിന്റെ വിജയം കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. എന്നാല്‍ ഇക്കാര്യം ആരും പരാമര്‍ശിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. നമ്മള്‍ സഖ്യകക്ഷികള്‍ക്കിടയിലുള്ളത് കേവലം രാഷ്ട്രീയ ബന്ധം മാത്രമല്ല, പ്രത്യയശാസ്ത്രപരമായ അടുപ്പമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ഭൂരിപക്ഷമില്ലാത്തതിനാല്‍ ബിജെപിക്ക് അവര്‍ വിചാരിക്കുന്ന കാര്യങ്ങളൊന്നും നടക്കില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.