ആൻസൺ പോൾ, രാഹുൽ മാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന താള്‍ എന്ന ചിത്രത്തിന്റ ടീസര്‍ പുറത്തുവിട്ടു. താള്‍ ഒരു ക്യാംപസ് ത്രില്ലർ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബർ 8നാണ് റിലീസ്. നവാഗതനായ രാജാസാഗർ ആണ് താളിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
മാധ്യമപ്രവർത്തകനായ ഡോക്ടർ ജി കിഷോർ തന്റെ ക്യാംപസ് ജീവിതത്തിൽ ഉണ്ടായ യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കോളേജിലെ സൈക്കോളജി ഡിപ്പാർട്മെന്റ് കേന്ദ്രീകരിച്ചുള്ള കഥയാണ് താളിന്റെ പ്രമേയം. താള്‍ എന്ന പുതിയ ചിത്രത്തിന്റെ കഥ വികസിക്കുന്നത് വിശ്വയും മിത്രനും ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാക്കി വെച്ച അടയാളങ്ങള്‍ തേടി ഇറങ്ങുന്ന ഇന്നത്തെ വിദ്യാർത്ഥികളിലൂടെയാണ്. ക്യാമ്പസ് ത്രില്ലർ ജോണറിൽ പെടുത്താവുന്ന സിനിമയ്ക്ക് സാധാരണവയില്‍ നിന്ന് വേറിട്ടൊരു കഥാഖ്യാന രീതിയാണ് അവലംബിച്ചിരിക്കുന്നത്.
പ്രദര്‍ശനത്തിനൊരുങ്ങിയ താള്‍ എന്ന പുതിയ ചിത്രത്തിന്റെ നിര്‍മാണം അമേരിക്കൻ മലയാളികളായ ക്രിസ് തോപ്പിൽ, മോണിക്കാ കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവർ ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിസാണ് നിര്‍വഹിക്കുന്നത്. രണ്ട് പാട്ടുകള്‍ ബിജിബാലിന്റെ സംഗീത സംവിധാനത്തില്‍ ഇതിനകം ഹിറ്റായിട്ടുണ്ട്. ബി കെ ഹരിനാരായണനു പുറമേ ചിത്രത്തിന്റെ ഗാനരചന രാധാകൃഷ്‍ണൻ കുന്നുംപുറവും നിര്‍വഹിക്കുന്നു. ആൻസൺ പോളിനും രാഹുൽ മാധവിനുമൊപ്പം ചിത്രത്തില്‍ ആരാധ്യ ആൻ, രഞ്ജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ, മറീന എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.
സൗണ്ട് ഡിസൈൻ കരുൺ പ്രസാദ്. വസ്ത്രാലങ്കാരം അരുൺ മനോഹർ. ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്. പ്രൊജക്റ്റ് അഡ്വൈസർ റെജിൻ രവീന്ദ്രനും ചിത്രത്തിന്റെ കല രഞ്ജിത്ത് കോതേരിയും പ്രൊഡക്ഷൻ കൺട്രോളർ കിച്ചു ഹൃദയ് മല്ല്യയും ഡിസൈൻ മാമി ജോയും, ഡിജിറ്റൽ ക്രൂ ഗോകുൽ, വിഷ്‍ണു എന്നിവരും പിആർഒ പ്രതീഷ് ശേഖറുമാണ്.