25 December 2024

രാജ്യത്തെ പകുതിയിലധികം കര്‍ഷകകുടുംബങ്ങളും വന്‍ കടബാധ്യത പേറുന്നവരാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക വിശകലന സര്‍വേ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുപ്രകാരം 2021ലെ ഒരു കര്‍ഷകകുടുംബത്തിന്റെ ശരാശരി കടബാധ്യത 74,121 രൂപയാണ്. 2013ല്‍ 47,000 രൂപയായിരുന്ന സ്ഥാനത്താണിത്. 57 ശതമാനം വര്‍ധന.

താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുയര്‍ത്തിയുള്ള കര്‍ഷകസമരം ചൂടുപിടിക്കുന്നതിനിടയിലാണ് സര്‍വേ റിപ്പോര്‍ട്ട് ചര്‍ച്ചയാവുന്നത്. ബാങ്കുകള്‍, സഹകരണസംഘങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ വഴിയെടുത്ത കാര്‍ഷിക വായ്പക്കുടിശ്ശിക 69.6 ശതമാനംവരും. 20.5 ശതമാനം വായ്പകളും കാര്‍ഷിക, പ്രൊഫഷണല്‍ പണമിടപാടുകാരില്‍നിന്നെടുത്തവയാണ്.

2013നും 2019നുമിടയില്‍മാത്രം രാജ്യത്തെ കടബാധ്യതപേറുന്ന കര്‍ഷകരുടെ എണ്ണം 902 ലക്ഷത്തില്‍നിന്ന് 930 ലക്ഷമായി ഉയര്‍ന്നു. 2019 ജനുവരിമുതല്‍ ഡിസംബര്‍വരെയായിരുന്നു സര്‍വേ. 201819 കാര്‍ഷികവര്‍ഷത്തിലെ വിവരങ്ങളാണ് പ്രധാനമായും ശേഖരിച്ചത്.

റിപ്പോര്‍ട്ടുപ്രകാരം രാജ്യത്ത് 9.3 കോടി കര്‍ഷികകുടുംബങ്ങളാണ് ആകെ. ഇവരില്‍ 54 ശതമാനവും ഗ്രാമീണമേഖലയിലാണ്. ഒരു ഹെക്ടറില്‍ത്താഴെ ഭൂമിയുള്ള കര്‍ഷകകുടുംബങ്ങള്‍ 70.4 ശതമാനം വരും. 10 ഹെക്ടറിനുമുകളില്‍ ഭൂമിയുള്ള കര്‍ഷകകുടുംബങ്ങള്‍ വെറും 0.4 ശതമാനം മാത്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!