26 December 2024

സാമ്പത്തിക ഞെരുക്കത്തിനിടയിലും കോടികള്‍ പൊടിച്ചു സംസ്ഥാന സര്‍ക്കാര്‍. രണ്ടാം പിണറായി സര്‍ക്കാര്‍ പരസ്യ ഹോര്‍ഡിങുകള്‍ക്ക് മാത്രം ചെലവഴിച്ചത് കോടികളാണ്. കെ റെയില്‍ മുതല്‍ ക്ഷേമ പദ്ധതികള്‍ വരെയുള്ളവയുടെ പരസ്യം ഇക്കൂട്ടത്തിലുണ്ട്. ആറരക്കോടി രൂപയ്ക്കടുത്താണ് വിവിധ എജന്‍സികള്‍ക്കായി നല്‍കിയത്.

2021-22 സാമ്പത്തിക വര്‍ഷം ചെലവഴിച്ചത് 1,16,47,570 രൂപയാണ്. 14 ഓളം സ്വകാര്യ കമ്പനികള്‍ക്കാണ് കരാര്‍ ലഭിച്ചത്. 2022-23 ല്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖം പതിപ്പിച്ച ഹോര്‍ഡിങുകള്‍ക്കായി ചെലവഴിച്ചത് 1,16,98,385 രൂപയാണ്. സ്വകാര്യ എജന്‍സികളുടെ എണ്ണം 22 ആയി ഉയര്‍ന്നു. 2023-24 സാമ്പത്തിക വര്‍ഷം പരസ്യ ചെലവ് 2,56,16,598 രൂപയായി. നടപ്പ് സാമ്പത്തികവര്‍ഷത്തിലെ 7 മാസങ്ങള്‍ക്കിടെ മാത്രം പരസ്യത്തിനും പ്രചരണ പരിപാടികള്‍ക്കുമായി ചെലവഴിച്ച തുക 1,52,31,670 രൂപയാണ്

അധികാരത്തില്‍ മൂന്ന് വര്‍ഷവും 5 മാസവും പിന്നിടുമ്പോള്‍ പരസ്യം നല്‍കാന്‍ മാത്രം 6,41,94,223 രൂപയാണ് ചെലവിട്ടത്. വിവരാകാശ പ്രകാരം പുറത്തുവന്ന രേഖയിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക ഞെരുക്കത്തിനെ തുടര്‍ന്ന് സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം വരെ ഏര്‍പ്പെടുത്തുന്ന സാഹചര്യം സംസ്ഥാനത്ത് ഉടലെടുത്തിരുന്നു. ഇതിനിടയിലാണ് പരസ്യത്തിനായി സര്‍ക്കാര്‍ കോടികള്‍ പൊടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!