തിരുവനന്തപുരത്ത് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മറ്റൊരു ഇന്‍ഫ്‌ലുവന്‍സര്‍ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ബിനോയിയെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. ഈ ആണ്‍ സുഹൃത്തിനെതിരെ പോക്‌സോ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസെടുത്തത്.
നേരത്തെ ഈ യുവാവിനെതിരെ പെണ്‍കുട്ടിയുടെ പിതാവ് ആരോപണം ഉയര്‍ത്തിയിരുന്നു. നെടുമങ്ങാട്ടെ ഈ ഇന്‍ഫ്‌ലുവന്‍സര്‍ വീട്ടില്‍ മുന്‍പ് സ്ഥിരമായി വരാറുണ്ടായിരുന്നു. രണ്ടു മാസമായി ഇയാള്‍ വീട്ടില്‍ വരുന്നില്ല. ഇവനാണ് ഉത്തരവാദി എന്ന് ഞങ്ങള്‍ സംശയിക്കുന്നു. മകളുടെ മരണത്തിനു കാരണം സൈബര്‍ ആക്രമണമല്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്താണ് മകളുടെ മരണത്തിന് കാരണം എന്ന് പുറത്തുവരണം. സംഭവത്തില്‍ അമ്മ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ സോഷ്യല്‍ മീഡിയ വഴിയുള്ള അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ മറ്റൊരു യുവാവുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന് പിന്നാലെയായിരുന്നു ഇത്. ഈ ആരോപണം ശരിവെക്കുന്ന അധിക്ഷേപ കമന്റുകള്‍ പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ ഇപ്പോഴും കാണാം. ഇതിനിടെയാണ് പിതാവ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.