സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാര്‍ഥിയെ ബസിടിച്ചതില്‍ നടപടി. ബസ് ഡ്രൈവറുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. എടക്കര സ്വദേശി പി സല്‍മാന്റെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്.
അമിതവേഗതയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിനാണ് ബസിലെ ഡ്രൈവര്‍ എടക്കര സ്വദേശി പി. സല്‍മാന്റെ ലൈസന്‍സ് ഫറോക്ക് ജോയന്റ് ആര്‍.ടി.ഒ സി.പി. ഷബീര്‍ മുഹമ്മദ് സസ്‌പെന്റ് ചെയ്തത്. കൂടാതെ അഞ്ചു ദിവസത്തെ പെയിന്‍ ആന്റ് പാലിയേറ്റീവ് സേവനത്തിനും മൂന്നു ദിവസത്തെ മോട്ടോര്‍ വാഹന വകുപ്പിന്റെ ക്ലാസിനും ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്