25 December 2024

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. മൃതദേഹവശിഷ്ടങ്ങള്‍ കണ്ടെടുത്ത സൂചിപ്പാറ പരപ്പന്‍പാറ മേഖലകളില്‍ ആയിരിക്കും സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും അടങ്ങുന്ന സംഘം പ്രധാനമായും തിരച്ചില്‍ നടത്തുക. ഇന്നലെ ജനകീയ തിരച്ചിലില്‍ കുറേയേറെ സാധനസാമഗ്രികള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.


അതേസമയം രേഖകള്‍ നഷ്ടമായവര്‍ക്കുള്ള വീണ്ടെടുക്കല്‍ ക്യാമ്പ് ഇന്ന് നടക്കും. മൃതദേഹവശിഷ്ടങ്ങളും, മൃതദേഹങ്ങളും ഇപ്പോഴും ലഭിക്കുന്നതുകൊണ്ട് തെരച്ചില്‍ ഉടന്‍ അവസാനിപ്പിക്കില്ലെന്നാണ് മന്ത്രിമാര്‍ നല്‍കുന്ന സൂചന. ചാലിയാറില്‍ ഇന്ന് വിശദമായ പരിശോധന നടക്കും. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെ തിരച്ചില്‍.

അഞ്ച് സെക്ടറുകള്‍ തിരിച്ചാണ് ഇന്ന് തിരച്ചില്‍ നടക്കുക. വിവിധ സേന രാവിലെ 7 മണിക്ക് മുണ്ടേരി ഫാം ഏരിയയില്‍ നിന്നും ആരംഭിക്കും. ചാലിയാര്‍ മുഴുവന്‍ വിശദ പരിശോധന നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ജനകീയ തിരച്ചില്‍ നാട്ടുകാര്‍ നല്ല നിലയില്‍ സഹായിച്ചു. ജനങ്ങളുടെ ആശയം ആണ് ജനകീയ തിരച്ചിലെന്നും വൈകാരിക ബന്ധം ജനകീയ തിരച്ചിലിന് ഉണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!