താനൂരില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി നല്‍കി. താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഓള്‍ഡ് സ്‌കീം പരീക്ഷാ പേപ്പര്‍ ന്യൂ സ്‌കീമില്‍ പരീക്ഷയെഴുതുന്ന കുട്ടികള്‍ക്കാണ് മാറിനല്‍കിയത്. ചോദ്യപേപ്പര്‍ മാറി നല്‍കിയ കുട്ടികളെ വീണ്ടും പരീക്ഷയെഴുതിപ്പിച്ചു.
ഇന്നലെ നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നല്‍കിയത്. പരീക്ഷ പൂര്‍ത്തിയായതിനുശേഷമാണ് ചോദ്യപേപ്പര്‍ മാറിയത് അറിയുന്നത്. ഉടന്‍ തന്നെ അധ്യാപകര്‍ കുട്ടികളെ വിളിച്ചുവരുത്തി രണ്ടാമതും പരീക്ഷയെഴുതിപ്പിക്കുകയായിരുന്നു.