24 December 2024

പന്തയം ജയിക്കാന്‍ ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ വിദ്യാര്‍ത്ഥി മരിച്ചു. ഇടപ്പള്ളി സ്വദേശി ആന്റണി ജോസ്(17)ആണ് മരിച്ചത്. 85 ശതമാനത്തിന് മുകളില്‍ പൊള്ളല്‍ ഏറ്റിരുന്നു. രാത്രി ഏഴരയോടെയാണ് മരണം സംഭവിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ആന്റണിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.


പിറന്നാള്‍ ആഘോഷത്തിനിടെ സുഹൃത്തുക്കളുമായി പന്തയം വച്ച് ആന്റണി ട്രെയിനിന് മുകളില്‍ കയറുകയായിരുന്നു. സുഹൃത്തുക്കള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഓഫാണ്. വലിയ അളവില്‍ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനില്‍ നിന്നാണ് ആന്റണിക്ക് പൊള്ളലേറ്റത്. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ അപകടം നടന്നത്. ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.

നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രൈനിന് മുകളിലാണ് 17കാരന്‍ കയറിയത്. ആന്റണിയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാളെയോടുകൂടി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. എളമക്കര പൊലീസ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!