25 December 2024

ശ്രീകണ്ടാപുരം: കണ്ണൂര്‍ ചെങ്ങളായില്‍ കണ്ടെത്തിയത് നിധി തന്നെയെന്ന് പുരവസ്തു വകുപ്പ്. കണ്ടെത്തിയത് 350 വര്‍ഷത്തിലധികം പഴക്കമുള്ള ആഭരണങ്ങളും നാണയങ്ങളുമെന്ന് സ്ഥിരീകരണം. നിധി ശേഖരം ഏറ്റെടുക്കുമെന്നും ആവശ്യമെങ്കില്‍ വിശദമായ പഠനം നടത്തുമെന്നും പുരാവസ്തു വകുപ്പ് വ്യക്തമാക്കി.


ശ്രീകണ്ഠപുരം പരിപ്പായിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മഴ കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിച്ചത് അപൂര്‍വ നിധിയെന്ന് ഒടുവില്‍ സ്ഥിരീകരണം. 1659 കാലഘട്ടം മുതലുള്ള വെനീഷ്യന്‍ ഡകാറ്റ് ഇനത്തില്‍ പെട്ട സ്വര്‍ണ നാണയങ്ങള്‍ മുതല്‍ ആലിരാജയുടെ കണ്ണൂര്‍ പണം വരെയുണ്ട് നിധി ശേഖരത്തില്‍. ഫ്രാന്‍സിസ്‌കോ കോഡാന്റെ നാണയങ്ങള്‍,വീരരായന്‍ പണം അഥവാ സാമൂതിരി വെള്ളിനാണയം,, ഇന്‍ഡോ- ഫ്രഞ്ച് നാണയങ്ങള്‍, പുതുച്ചേരി കോയിനുകള്‍ തുടങ്ങിയവയാണ് നിധി ശേഖരത്തില്‍ ഉള്ളത്.

ആര്‍ക്കിയോളജി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഇ ദിനേശന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് നിധി പരിശോധിച്ചത്. പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്ന നിധി ശേഖരം വിദഗ്ധ പരിശോധനയ്ക്കും പഠനത്തിനും വിധേയമാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!