23 December 2024

ഡല്‍ഹി: ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് കേരള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രണ്ട് തവണ കേരളത്തിന് മുന്നറിയിപ്പ് നല്‍കി. ഈ മാസം 23നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലൈ 23ന് ഒമ്പത് എന്‍ഡിആര്‍എഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നു. സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്തിക്ക് കാരണമെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എന്തുകൊണ്ട് മാറ്റിയില്ല. കേരള സര്‍ക്കാര്‍ എന്ത് ചെയ്തു എന്നും അമിത് ഷാ ചോദിച്ചു.

മുന്നറിയിപ്പ് സംവിധാനത്തെ ചോദ്യം ചെയ്തതുകൊണ്ടാണ് ഇക്കാര്യം അറിയിക്കുന്നത്. ഈ മുന്നറിയിപ്പ് സംവിധാനത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരാള്‍ പോലും മരിക്കാതെ കൈകാര്യം ചെയ്ത മുന്‍ അനുഭവങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്നറിയിപ്പ് സംവിധാനത്തിനായി കേന്ദ്രസര്‍ക്കാര്‍ 2000 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി. ഈ മുന്നറിയിപ്പ് സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ നിര്‍ദ്ദേശാനുസരണം ആണ് എന്‍ ഡി ആര്‍ എഫിനെ വിന്യസിച്ചത്. 9 ടീമുകളെ വിന്യസിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അയച്ചതെന്ന് അമിത് ഷാ പറഞ്ഞു.കേരള സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന് അമിത് ഷാ ചോദിച്ചു. കേരളം എന്തുകൊണ്ട് അപകട മേഖലയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചില്ല എന്നും അദ്ദേഹം ചോദിച്ചു.

ആളുകളെ നേരത്തെ ഒഴിപ്പിച്ചിരുന്നെന്ന് ജോണ്‍ ബ്രിട്ടാസ് എംപി മറുപടി നല്‍കി. ഒഴിപ്പിച്ചിരുന്നെങ്കില്‍ ആളുകള്‍ എങ്ങനെ മരിച്ചു എന്ന് അമിത് ഷാ തിരച്ച് ചോദിച്ചു. 7 ദിവസം മുമ്പ് മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്ന നാല് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ദുരന്ത സാഹചര്യത്തില്‍ രാഷ്ട്രീയത്തിന് അതീതമായി കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തെ വേദന അറിയിക്കുന്നുവെന്ന് അമിത് ഷാ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!