25 December 2024

തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച അല്‍കാപൂരിലെ വീട്ടിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഫോണില്‍ വിളിച്ചിട്ടും നടന്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നടന്റെ ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചന്ദു എന്നാണ് ചന്ദ്രകാന്ത് അറിയപ്പെട്ടിരുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു നടി പവിത്ര ജയറാം വാഹാനപകടത്തില്‍ മരിച്ചത്. പവിത്രയുടെ അടുത്ത സുഹൃത്തായിരുന്നു ചന്ദ്രകാന്ത്.

പ്രിയസുഹൃത്തിന്റെ വേര്‍പാട് താരത്തെ മാനസികമായി തകര്‍ത്തിരുന്നുവെന്നും നടന്‍ വിഷാദത്തിലായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു. പവിത്ര അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ചന്ദ്രകാന്തുമുണ്ടായിരുന്നു. പവിത്ര സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.


നടി സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. ത്രിനയനി എന്ന തെലുങ്ക് പരമ്പരയിലൂടെയാണ് ഇരുവരും ശ്രദ്ധേയരാകുന്നത്. പവിത്രയും ചന്ദ്രകാന്തും തമ്മില്‍ വിവാഹിതരാകാന്‍ ഒരുങ്ങവേയായിരുന്നു അപ്രതീക്ഷിതമായി നടിയുടെ വിയോഗമുണ്ടായത്. താരങ്ങളുടെ പെട്ടെന്നുള്ള വിയോഗത്തിന്റെ ഞെട്ടലിലാണ് തെലുങ്ക് സീരിയല്‍ താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!