കണ്ണൂര്‍ മുന്‍ എഡിഎം കെ നവീന്‍ബാബുവിന്റെ മരണത്തില്‍ പൊലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തു വരില്ലെന്ന് പി വി അന്‍വര്‍ . സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണം. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേരുമെന്നും പി വി അന്‍വര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും പി പി ദിവ്യയുടെ ഭര്‍ത്താവും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടെന്നും പി വി അന്‍വര്‍ ആരോപിച്ചു.
ADGP എം ആര്‍ അജിത് കുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. സര്‍ക്കാര്‍ നീട്ടിക്കൊണ്ട് പോവുകയാണ്. വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചേലക്കരയില്‍ ലഭിച്ച ഓരോ വോട്ടും പാര്‍ട്ടിക്ക് നേട്ടമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ഭീഷണികള്‍ക്കിടെയാണ് 4000 ത്തോളം വോട്ട് ഡിഎംകെ നേടിയത്. മുന്നോട്ടുള്ള പ്രയാണത്തിന് ഇത് പ്രചോദനമാണെന്നും പി വി അന്‍വര്‍ പറഞ്ഞു.