ടാറിങ്ങിനായി കുണ്ടന്നൂര്‍ – തേവര, അലക്‌സാണ്ടര്‍ പറമ്പിത്തറ പാലങ്ങള്‍ അടച്ചതിനെ തുടര്‍ന്ന് കുമ്പളം ടോള്‍ പ്ലാസ വഴി യാത്ര ചെയ്യേണ്ടിവരുന്ന മരട് നിവാസികള്‍ക്ക് ടോളില്‍ ഇളവ് നല്‍കില്ല. ടോള്‍ ഇളവ് അനുവദിക്കാനാവില്ലായെന്ന് NHAI പ്രൊജക്റ്റ് ഡയറക്ടര്‍ എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷിനെ അറിയിച്ചു.ഉന്നത ഉദ്യോഗസ്ഥര്‍ സംസാരിച്ച ശേഷമാണ് കളക്ടറ ഇക്കാര്യം അറിയിച്ചത്.
കുണ്ടന്നൂര്‍ തേവര പാലം അടച്ചതോടെ മരട് നിവാസികള്‍ക്ക് ടോളില്‍ ഇളവ് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. കുമ്പളം നിവാസികള്‍ക്ക് നല്‍കുന്ന ഇളവിന്റെ മാതൃകയില്‍ മരടിനും ടോള്‍ ഒഴിവാക്കാനാണ് എന്‍എച്ച്എഐയോട് ആവശ്യപ്പെട്ടിരുന്നത്. വാഹനത്തിന്റെ ആര്‍സി ബുക്കിലോ ആധാര്‍ കാര്‍ഡിലോ മരട് നിവാസിയാണെന്ന വിലാസം വ്യക്തമാക്കി ടോള്‍ കടക്കാന്‍ കഴിയും വിധം ക്രമീകരണവും നടത്തണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് സാങ്കേതികമായി സാധിക്കില്ല എന്ന മറുപടിയാണ് ദേശീയപാത വിഭാഗം നല്‍കിയ മറുപടി. എന്‍എച്ച്‌ഐയുടെ തീരുമാനം മരട് നിവാസികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ഈ മാസം 15 മുതല്‍ നവംബര്‍ 15 വരെയാണ് പാലം ടാറിങ്ങിനായി അടച്ചിടുന്നത്.