തിരുപ്പൂർ : മിഷോങ് ചുഴലിക്കാറ്റിനുശേഷമുള്ള ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളിൽ സംസ്ഥാനഭരണകൂടത്തെ സഹായിക്കാൻ തിരുപ്പൂർ കോർപറേഷനിലെ ശുചീകരണ ജീവനക്കാരുടെ സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടു.
മൊത്തം 150 തൊഴിലാളികൾ പ്രത്യേകം ക്രമീകരിച്ച മൂന്നു സർക്കാർ ബസുകളിലായിട്ടാണ് പോയത്. ചൊവാഴ്ച രാത്രി പുറപ്പെട്ട അവർ ബുധനാഴ്ച ഉച്ചയോടെ ജോലികളിൽ പങ്കെടുത്തുതുടങ്ങി.
മേയർ ദിനേശ് കുമാറും കോർപറേഷൻ കമ്മിഷണർ പവൻ കുമാറും ചേർന്ന് തൊഴിലാളികളെ യാത്രയാക്കി. ഡെപ്യൂട്ടി മേയർ ആർ. ബാലസുബ്രഹ്മണ്യം, കോർപറേഷൻ ഹെൽത്ത് ഓഫീസർ ഗൗരീശരവണൻ എന്നിവർ സന്നിഹിതരായിരുന്നു.