24 December 2024

തിരുവനന്തപുരം: ഓണത്തിന് മുമ്പ് മൂന്ന് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും. ഒരു മാസത്തെ പെന്‍ഷനൊപ്പം രണ്ടുമാസത്തെ കുടിശ്ശികയാണ് നല്‍കുക. ഈ മാസം പെന്‍ഷന്‍ ലഭിച്ചവര്‍ക്ക് ഇനി 3200 രൂപ കൂടി കൈയില്‍ കിട്ടും. ഈ മാസം പതിനൊന്നാം തീയതി മുതല്‍ പെന്‍ഷന്‍ വിതരണം തുടങ്ങും.62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്.

1700 കോടി രൂപ ഇതിനായി ധനവകുപ്പ് അനുവദിച്ചു. 4500 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതോടെയാണ് പെന്‍ഷന്‍ വിതരണം സാധ്യമാകുന്നത്. ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുകയാണ് മുന്‍കൂറായി എടുക്കാന്‍ അനുമതി നല്‍കിയത്.

ഓണത്തിന് കുടിശിക ഉള്‍പ്പെടെ മൂന്ന് ഗഡു ക്ഷേമ പെന്‍ഷന്‍ അനുവദിച്ചു. 62 ലക്ഷം പേര്‍ക്ക് 3200 രൂപ വീതം ലഭിക്കും. വിതരണം ഈ മാസം 11 മുതല്‍. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ലഭിക്കും. ഇതിനായി 1700 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

നിലവില്‍ വിതരണം തുടരുന്ന ഒരു ഗഡുവിനെ പുറമെയാണ് രണ്ടു ഗഡുകൂടി അനുവദിച്ചത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍

അനുവദിച്ച രണ്ടു ഗഡുവില്‍ ഒരെണ്ണം കുടിശികയാണ്. പണഞെരുക്കം കാരണമുണ്ടായ ക്ഷേമ പെന്‍ഷന്‍ കുടിശിക ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ മുലം സംസ്ഥാനത്ത് കനത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും ഓണക്കാലത്ത് ഒരു ഗഡു കുടിശികയെങ്കിലും നല്‍കാനുള്ള സര്‍ക്കാരിന്റെ ദൃഡനിശ്ചയമാണ് നടപ്പായത്. പെന്‍ഷന്‍ വിതരണത്തിന് പ്രഥമ മുന്‍ഗണനയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ മാര്‍ച്ചു മുതല്‍ പ്രതിമാസ പെന്‍ഷന്‍ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ മാസത്തെ പെന്‍ഷന്‍ ഓണം പ്രമാണിച്ച് നേരത്തെ നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!