ഓണത്തെ വരവേല്‍ക്കാന്‍ പൂക്ക്യഷി ഒരുക്കി യുവകര്‍ഷകന്‍ മാതൃകയാകുന്നു. . ഓണാഘോഷത്തിന് ഒഴിവാക്കാന്‍ കഴിയാത്ത ആഘോഷങ്ങളില്‍ ഒന്നാണ് പൂക്കളം ഒരുക്കല്‍ എന്നത്. ഇന്നു പ്രധാനമായും ഇതരസംസ്ഥാന പൂവിപണി കേന്ദീകരിച്ചാണ് മലയാളികളുടെ പൂക്കളങ്ങള്‍.
മുന്‍കാലങ്ങളില്‍ നമ്മുടെ നാട്ടിന്‍പുറത്തും തൊടിയിലും സുലഭമായി ഉണ്ടായിരുന്ന പൂക്കള്‍ മണ്‍മറഞ്ഞു പോയതോടെ എല്ലാവരും ഓണാഘോഷത്തിന് മറ്റു സംസ്ഥാനങ്ങളിലെ പൂക്കള്‍ ആണ് ആശ്രയിക്കുന്നത്. എന്നാല്‍ തൃശൂര്‍ ജില്ലയിലെ തൈക്കാട് ബ്രഹ്‌മകുളം വായനശാലയ്ക്ക് സമീപം അംജിത്ത് എന്ന യുവ കര്‍ഷകന്‍ ഒന്നര ഏക്കര്‍ വരുന്ന പറമ്പില്‍ പൂക്കൃഷി ചെയ്തു കഴിവ് തെളിയിച്ചിരിക്കുകയാണ്. പുന്തോട്ടങ്ങളെ മികച്ച രീതിയില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് കൃഷി ചെയ്തിരിക്കുന്നത്.
പരമ്പരാഗതമായി, പ്രാദേശിക പൂക്കളുടെ ഇനങ്ങളുടെ കുറവുമൂലം ഓണത്തിന് പൂക്കളമൊരുക്കുന്നത് പ്രധാനമായും അന്യസംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന പൂക്കളെയാണ് ആശ്രയിക്കുന്നത്. എന്നിരുന്നാലും, കേരളത്തിന്റെ ഹൃദയഭാഗത്ത് തന്നെ ഉയര്‍ന്ന ഗുണമേന്മയുള്ള പൂക്കള്‍ വളര്‍ത്താന്‍ കഴിയുമെന്ന് തെളിയിച്ചുകൊണ്ട് അംജിത്തിന്റെ സംരംഭം പ്രാദേശിക പുഷ്പകൃഷി പുനരുജ്ജീവിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ഫാമിന്റെ വിജയം പ്രാദേശിക പുഷ്പകൃഷിയുടെ സാധ്യതകളെ അടിവരയിടുകയും കാര്‍ഷിക നവീകരണത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുകയും ചെയ്യുന്നു.
മൂന്ന് നിറത്തിലുള്ള ചെണ്ടുമല്ലി പൂ കൃഷിയാണ് ഒന്നര ഏക്കറില്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുള്ളത്.കൃഷിക്ക് ആവശ്യമായ സഹായങ്ങള്‍ തൈക്കാട് കൃഷിഭവനില്‍ നിന്ന് ലഭിച്ചതായി അംജിത്ത് പറഞ്ഞു.ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രഹിത പ്രസാദ് അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാരായ എ എം ഷെഫീര്‍ ,.കൃഷി ഓഫീസര്‍ വി.സി രജനി മുന്‍കൃഷി അസിസ്റ്റന്റ് സനോജ് എന്നിവര്‍ സംസാരിച്ചു.
അംജിത്തിന്റെ വിജയകരമായ പൂക്കൃഷി അദ്ദേഹത്തിന്റെ പ്രതിബദ്ധത പ്രകടിപ്പിക്കുക മാത്രമല്ല, മറ്റ് കര്‍ഷകര്‍ക്ക് മാതൃകയാവുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രയത്നങ്ങള്‍ കേരളത്തിലെ സുസ്ഥിരവും നൂതനവുമായ കാര്‍ഷിക രീതികളുടെ വര്‍ദ്ധിച്ചുവരുന്ന പ്രവണതയെ പ്രതിഫലിപ്പിക്കുന്നു, ഇത് ഓണത്തിന്റെ ഉത്സവ ആവേശത്തിന് കാര്യമായ സംഭാവന നല്‍കുന്നു