സുൽത്താൻ ബത്തേരി: വയനാട്ടിൽ പുല്ലരിയാൻ പോയ യുവാവിനെ കൊന്നുതിന്ന കടുവയ്ക്കായി ആറാം ദിവസവും തിരച്ചിൽ തുടരുന്നു.മൂന്നിടത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പരിസരത്തുകൂടെ പോയ കടുവ പക്ഷേ കൂട്ടിൽ കയറിയില്ല. സാഹചര്യങ്ങൾ അനുകൂലമായാൽ മയക്കുവെടി വെക്കാനാണ് തീരുമാനം.