ഇന്ന് ചില രാശിക്കാര്‍ക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരവിജയം ലഭിയ്ക്കും. ദാമ്പത്യജീവിതം സന്തോഷകരമാകുന്ന രാശിക്കാരുമുണ്ട്. ചില രാശിക്കാര്‍ക്ക് അപ്രതീക്ഷിത ധനലാഭത്തിന് വഴി തെളിയും. സമൂഹത്തില്‍ പ്രശസ്തി വര്‍ധിക്കുന്ന കൂറുകാരുണ്ട്. ചിലര്‍ക്ക് വിവാഹത്തിലെ തടസ്സങ്ങള്‍ നീങ്ങി നല്ല ആലോചനകള്‍ വന്നു തുടങ്ങും. കുടുംബ പ്രശ്‌നങ്ങള്‍ ഇന്നോടെ തീരുന്ന രാശിക്കാരുമുണ്ട്. പന്ത്രണ്ട് രാശിക്കാര്‍ക്കും ഈ ദിവസം എങ്ങനെ? വിശദമായി വായിക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)
മറ്റുള്ളവരെ സഹായിക്കുന്നത് വഴി സന്തോഷം നേടും. എന്നാല്‍ നിങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായാണ് ഇത്തരം സഹായങ്ങള്‍ ചെയ്യുന്നതെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചേക്കാം. ജോലിസ്ഥലത്ത് അനുകൂലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. എതിരാളികള്‍ നിങ്ങള്‍ക്കെതിരെ നീക്കം നടത്താനിടയുണ്ട്. സൂക്ഷിക്കുക. സാമൂഹികവും മതപരവുമായ പരിപാടികളില്‍ സജീവമായി പങ്കെടുക്കും. ഇത് നിങ്ങള്‍ക്ക് തീര്‍ച്ചയായും ഗുണം ചെയ്യും. സന്താനങ്ങളുടെ ബന്ധപ്പെട്ട് നിരാശാജനകമായ വാര്‍ത്തകള്‍ ഉണ്ടായേക്കും.
ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)
മതപരമായ ചടങ്ങുകളുടെ ഭാഗമാകാന്‍ അവസരമുണ്ടാകും. ഇതിന്റെ ഭാഗമായി സാമ്പത്തിക ചെലവുകളും ഏറും. ചില കുടുംബാംഗങ്ങള്‍ ഇന്ന് ചില ആവശ്യങ്ങള്‍ ഉന്നയിച്ചേക്കാം. അവ നിറവേറ്റാന്‍ ഇന്ന് നിങ്ങള്‍ പരമാവധി ശ്രമിക്കും. വൈകുന്നേരം ചില മംഗളകരമായ ചടങ്ങുകളുടെ ഭാഗമാകാനിടയുണ്ട്. അവിവാഹിതരായ ആളുകള്‍ക്ക് നല്ല വിവാഹാലോചന വന്നേക്കാം. ചില കുടുംബാംഗങ്ങളുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഇന്ന് അവസാനിക്കാന്‍ സാധ്യതയുണ്ട്.
മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)
പങ്കാളിയെ ആശ്ചര്യപ്പെടുത്താന്‍ എന്തെങ്കിലും സമ്മാനമോ പരിപാടിയോ സംഘടിപ്പിക്കാനിടയുണ്ട്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പിതാവിന്റെ ഇടപെടലിലൂടെ ഏറെ നാളായി ആഗ്രഹിച്ചിരുന്ന വിലപിടിപ്പുള്ള ഒരു വസ്തു സ്വന്തമാക്കാന്‍ സാധിച്ചേക്കും. ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേട്ടമുണ്ടാകുന്ന ദിവസമാണ്. സര്‍ക്കാര്‍ ജോലിക്കാര്‍ക്കും ഇന്ന് ഗുണകരമായ ദിവസമാണ്. വൈകുന്നേരം പ്രിയപ്പെട്ട ഒരാളെ അവിചാരിതമായി കാണാനിടയാകും. ഇന്ന് നിങ്ങളുടെ ആത്മവിശ്വാസവും മനോവീര്യം വര്‍ധിക്കും.
കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)
അപ്രതീക്ഷിതമായി വലിയൊരു തുക കയ്യില്‍ വന്നുചേരാന്‍ സാധ്യതയുണ്ട്. ദീര്‍ഘകാലമായി മുടങ്ങിക്കിടന്നിരുന്ന പല ജോലികളും ഇന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കും. ബിസിനസ് മെച്ചപ്പെടുത്താന്‍ ആവിഷ്‌കരിച്ച പദ്ധതികളിലൂടെ നേട്ടം ഉണ്ടാകും. സുപ്രധാനമായ ഒരു തീരുമാനവും തിടുക്കത്തില്‍ എടുക്കാതിരിക്കുക. പെട്ടന്നുള്ള തീരുമാനങ്ങള്‍ ഭാവിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. വൈകുന്നേരം കുടുംബത്തോടൊപ്പം പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ചിങ്ങം രാശിക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളുടെ ദിവസമാണ്. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം പ്രതീക്ഷിക്കാം. എന്നാല്‍ സ്ഥിരാവരുമാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അമിത ജോലിഭാരം അനുഭവപ്പെടാനിടയുണ്ട്. ഇതുമൂലം കുടുംബത്തോടൊപ്പം വേണ്ടത്ര സമയം ചെലവിടാന്‍ സാധിച്ചെന്ന് വരില്ല. ഇത് കുടുംബത്തില്‍ അസ്വാരസ്യം ഉണ്ടാക്കിയേക്കാം. അതേസമയം കുടുംബാംഗങ്ങള്‍ തമ്മില്‍ സംസാരിച്ച് സന്താനങ്ങളുടെ ബന്ധപ്പെട്ട ചില സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതുണ്ട്.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
തൊഴില്‍ രംഗത്ത് നിങ്ങള്‍ക്ക് എതിരാളികള്‍ ഉണ്ടാകാനും അവര്‍ നിങ്ങളുടെ വീഴ്ച ആഗ്രഹിച്ച് ചില നീക്കങ്ങള്‍ നടത്താനും സാധ്യതയുണ്ട്. ദാമ്പത്യം നയിക്കുന്നവര്‍ക്ക് ഇന്ന് പൊതുവെ സന്തോഷകരമായ ദിവസമായിരിക്കും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്ക് ഇന്ന് ഗുണകരമായ വാര്‍ത്തകള്‍ ലഭിച്ചേക്കാം. സന്താനങ്ങളുടെ ഭാഗത്ത് നിന്ന് സന്തോഷകരമായ വാര്‍ത്തകള്‍ ലഭിക്കാനിടയുണ്ട്. പങ്കാളിയുടെ പിന്തുണയോടെ ഭാവിയില്‍ ഗുണകരമാകുന്ന ഒരു സുപ്രധാന തീരുമാനം എടുത്തേക്കാം.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ന് ചില പ്രത്യേക നേട്ടങ്ങള്‍ കൈവരിക്കാനാകും. ബിസിനസ് ചെയ്യുന്നവര്‍ക്കും ഇന്ന് ഗുണകരമായ ദിവസമാണ്. പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്തും. എന്നാല്‍ ഇക്കൂട്ടര്‍ക്ക് ഇന്ന് അലച്ചില്‍ കൂടുതലായിരിക്കും. കാലാവസ്ഥയിലെ മാറ്റങ്ങള്‍ ആരോഗ്യത്തെയും മോശമായി ബാധിക്കാനിടയുണ്ട്. പ്രണയ ജീവിതം നയിക്കുന്നവര്‍ക്ക് ഇന്ന് പങ്കാളിയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. ഏത് ബന്ധത്തിലും പരസ്പര വിശ്വാസവും സ്‌നേഹവും വളര്‍ത്തിയെടുക്കാന്‍ ശ്രദ്ധിക്കുക.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
തൊഴില്‍ രംഗത്ത് നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ പ്രതികൂല സാഹചര്യങ്ങള്‍ പലതും നേരിടേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് ചില സഹപ്രവര്‍ത്തകരുമായി പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. വളരെ കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ ഇന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തി വര്‍ധിക്കും. വൈകുന്നേരം ചില ബന്ധുക്കളെ സന്ദര്‍ശിക്കുകയും അവരോടൊപ്പം സമയം ചെലവിടുകയും ചെയ്യും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ധനു രാശിക്കാര്‍ക്ക് ഇന്ന് തിരക്കേറിയ ദിവസമായിരിക്കും. വ്യക്തിപരമോ തൊഴില്‍ സംബന്ധമോ ആയ തീരുമാനങ്ങള്‍ ശ്രദ്ധയോടെ കൈക്കൊണ്ടാല്‍ അത് നിങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ കൊണ്ടുവരും. ചില ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ഒഴിവാക്കുന്നതനാണ് നല്ലത്. കാരണം ഇത് ഭാവിയില്‍ നിങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ സൃഷ്ടിച്ചേക്കാം. ചില ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനായി കുറച്ചധികം പണം ചെലവഴിച്ചേക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ഇന്ന് സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ ശക്തമാകും, അതിനാല്‍ നിങ്ങളുടെ കുടുംബാംഗങ്ങളുടെ എല്ലാ അഭിലാഷങ്ങളും എളുപ്പത്തില്‍ നിറവേറ്റാന്‍ നിങ്ങള്‍ക്ക് കഴിയും. വിദ്യാര്‍ത്ഥികള്‍ ഇന്ന് ഏതെങ്കിലും മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അതില്‍ വിജയിക്കും. ഇന്ന് നിങ്ങള്‍ക്ക് ഒരു യാത്ര പോകേണ്ടി വന്നാല്‍, വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക, കാരണം വാഹനത്തിന്റെ പെട്ടെന്നുള്ള തകരാര്‍ നിങ്ങളുടെ സാമ്പത്തിക ചെലവുകള്‍ വര്‍ദ്ധിപ്പിക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ഇന്ന് ചില ശാരീരിക പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. ഇന്ന് ഒരു വസ്തു വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ ശ്രമിച്ചാല്‍ അതിന്റെ എല്ലാ വശങ്ങളും ഗൗരവമായി പരിശോധിക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ഭാവിയില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും കൂട്ടുകെട്ടും ലഭിക്കും.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
ദാമ്പത്യ ജീവിതത്തില്‍ ഇന്ന് സന്തോഷം വര്‍ദ്ധിയ്ക്കും. ബിസിനസ്സില്‍ വളര്‍ച്ച ഉണ്ടാകും, ബിസിനസ് പുരോഗതി നിങ്ങളുടെ മനസ്സില്‍ സന്തോഷം നല്‍കും, അത് നിങ്ങളുടെ സാമ്പത്തിക നിലയെ ശക്തിപ്പെടുത്തും. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കായി ചില യാത്രകള്‍ വേണ്ടി വന്നേക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ടെന്‍ഷനില്‍ നിന്നും മോചനം ലഭിക്കും.