ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷക്കപ്പെട്ട പി കെ കുഞ്ഞനന്തന്റെ പിഴ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി. മരിച്ചെന്ന് കരുതി പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനാകില്ല. വിചാരണ കോടതി വിധിച്ച പിഴസംഖ്യ കുടുംബത്തില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കുഞ്ഞനന്തന് വിചാരണ കോടതി വിധിച്ച പിഴ ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിച്ചത്. പി കെ കുഞ്ഞനന്തന്‍ മരിച്ച സാഹചര്യത്തില്‍ പിഴ ഒഴിവാക്കണം എന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.