ട്രാഫിക് ബ്ലോക്ക് അറിയിക്കാന്‍ സൂപ്പര്‍ ആപ്പുമായി ബെംഗളൂരു ട്രാഫിക് പൊലീസ്. ആക്‌സിഡന്റ് റിപ്പോര്‍ട്ടിങ്, ട്രാഫിക് അപ്‌ഡേറ്റുകള്‍, പിഴ പേമന്റ് ഓപ്ഷനുകള്‍ എന്നിവ നല്‍കുന്നതിനായി രണ്ട് മാസത്തിനുള്ളില്‍ (ആക്ഷനബിള്‍ ഇന്റലിജന്‍സ് ഫോര്‍ സസ്റ്റൈനബിള്‍ ട്രാഫിക് മാനേജ്മെന്റ് (ASTraM) സംവിധാനം അവതരിപ്പിക്കും.
ഈ ആപ് തത്സമയ ട്രാഫിക് തിരക്ക് സംബന്ധിച്ച അപ്ഡേറ്റുകള്‍ നല്‍കുകയും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുകയും ചെയ്യും. ട്രാഫിക് വിവരങ്ങള്‍ക്കായി ഒന്നിലധികം നാവിഗേഷന്‍ ആപ്പുകളെയോ സോഷ്യല്‍ മീഡിയയെയോ ആശ്രയിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുകയാണ് ആപ് ലക്ഷ്യമിടുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താതെ ചിത്രങ്ങള്‍ സമര്‍പ്പിച്ച് ഈ ആപ്പിലെ നിയമലംഘനങ്ങളും അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും.
5 കിലോമീറ്റര്‍ ചുറ്റളവില്‍ തത്സമയ ഗതാഗതക്കുരുക്ക് സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് ഉപയോഗപ്രദമായ നിരവധി ഫീച്ചറുകള്‍ പുതിയ വണ്‍-സ്റ്റോപ്പ് സൂപ്പര്‍ ആപ്‌ളിക്കേഷനില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ASTraMന്റെ പ്രധാന സവിശേഷതകള്‍:
തത്സമയ ട്രാഫിക് അപ്ഡേറ്റുകള്‍: 5 കിലോമീറ്റര്‍ ചുറ്റളവില്‍ തത്സമയ ട്രാഫിക്ക് തിരക്ക് സംബന്ധിച്ച അപ്ഡേറ്റുകള്‍ നല്‍കും, ഇത് ഉപയോക്താക്കളെ മുന്‍കരുതലെടുക്കാന്‍ സഹായിക്കുന്നു.
അപകട റിപ്പോര്‍ട്ടിങ്: ചിത്രങ്ങളും ലൊക്കേഷന്‍ വിശദാംശങ്ങളും നല്‍കിക്കൊണ്ട് ഉപയോക്താക്കള്‍ക്ക് ആപ്പിലൂടെ നേരിട്ട് അപകടങ്ങളോ ട്രാഫിക് ലംഘനങ്ങളോ അജ്ഞാതമായി റിപ്പോര്‍ട്ട് ചെയ്യാം.
ഫൈന്‍ പേയ്മെന്റ്: ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലേക്കുള്ളസന്ദര്‍ശനങ്ങളുടെ ആവശ്യകത ഒഴിവാക്കിക്കൊണ്ട് ട്രാഫിക് പിഴകള്‍ നേരിട്ട് കാണാനും അടയ്ക്കാനും ആപ്പ് ഉപയോക്താക്കളെ അനുവദിക്കും.
ട്രാഫിക് സിമുലേഷനും മാനേജ്‌മെന്റും: ട്രാഫിക് ഫ്‌ലോ ഡിസ്‌പ്ലേ ചെയ്യാനും ട്രാഫിക് അധികാരികളെ തീരുമാനങ്ങള്‍ എടുക്കാനും ആപ് ഒരു ഡിജിറ്റല്‍ മാപ്പ് ഉപയോഗിക്കും.