വാരാണസി : ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വമ്പന്‍ പെണ്‍വാണിഭസംഘത്തെ പോലീസ് പിടികൂടി. വാരാണസി സിഗ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹോട്ടലില്‍നിന്നാണ് പത്ത് സ്ത്രീകളും 11 പുരുഷന്മാരും ഉള്‍പ്പെടെ 21 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ ഒരാള്‍ ഹോട്ടല്‍ ജീവനക്കാരനാണ്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാശി സോണ്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ നീതു കുമാരി കഡിയാന്റെ നേതൃത്വത്തില്‍ ഛേത്ഗഞ്ച്, സിഗ്ര പോലീസ് സംഘങ്ങള്‍ സംയുക്തമായി നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭസംഘം വലയിലായത്. സിഗ്ര സ്റ്റേഷന്‍ പരിധിയിലെ മല്‍ദാഹിയയിലുള്ള ‘രഞ്ജിത്’ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭസംഘം പ്രവര്‍ത്തിച്ചിരുന്നത്.
വനിതാ പോലീസുകാര്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘം റെയ്ഡിനെത്തിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാരന്‍ മുറികളെല്ലാം പുറത്തുനിന്ന് പൂട്ടിയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ മുറികള്‍ക്കുള്ളില്‍ ആളുകളുണ്ടെന്ന് പോലീസിന് വ്യക്തമായി. തുടര്‍ന്നാണ് പത്ത് സ്ത്രീകളെയും പത്ത് പുരുഷന്മാരെയും കസ്റ്റഡിയിലെടുത്തത്. ഹോട്ടലിലെ സിസിടിവിയുടെ ഡി.വി.ആറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും എ.ഡി.സി.പി. മാധ്യമങ്ങളോട് പറഞ്ഞു.