![](https://i0.wp.com/janakeralanews.com/wp-content/uploads/2024/07/IAS-1.jpg?fit=600%2C400&ssl=1?v=1721093682)
തിരുവനന്തപുരം: മൂന്നു ജില്ലാ കളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവ്. തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കളക്ടര്‍മാര്‍ക്കാണ് മാറ്റം. തിരുവനന്തപുരം കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെ പിന്നോക്ക ക്ഷേമ ഡയറക്ടറാക്കിയാണ് മാറ്റി നിയമിച്ചത്. ഐടി മിഷന്‍ ഡയറക്ടറായ അനു കുമാരിയാണ് പുതിയ തിരുവനന്തപുരം കളക്ടര്‍.
![](https://i0.wp.com/janakeralanews.com/wp-content/uploads/2024/07/BSM-College-2.jpg?resize=640%2C961)
കോട്ടയം കളക്ടര്‍ വി വിഘ്‌നേശ്വരിയെ ഇടുക്കിയിലേക്ക് മാറ്റി. ഇടുക്കി കളക്ടര്‍ ഷീബാ ജോര്‍ജ്ജിനെ റവന്യൂവകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായും മാറ്റി. ജോണ്‍ വി സാമുവലാണ് പുതിയ കോട്ടയം കളക്ടര്‍. സപ്ലൈക്കോയില്‍ നിന്നും മാറ്റിയ ശ്രീറാം വെങ്കിട്ടരാമനെ ധനവകുപ്പിന്റെ ജോയിന്റ് സെക്രട്ടറിയായി നിയമനം നല്‍കി.
![](https://i0.wp.com/janakeralanews.com/wp-content/uploads/2024/07/toppers-1-819x1024.jpg?resize=640%2C800&ssl=1)
![](https://i0.wp.com/janakeralanews.com/wp-content/uploads/2024/07/eizy-travel-10-1.jpg?resize=640%2C640)
![](https://i0.wp.com/janakeralanews.com/wp-content/uploads/2024/07/solar-3-1.jpg?resize=640%2C785)
![](https://i0.wp.com/janakeralanews.com/wp-content/uploads/2024/07/learnway-nursing-4-1024x1024.jpg?resize=640%2C640&ssl=1)