മതത്തെക്കുറിച്ച് പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി. സേലത്ത് 19നു നടന്ന സമ്മേളനത്തിലെ പരാമര്‍ശം സംബന്ധിച്ചാണു പരാതി.
ഇന്ത്യ സഖ്യം ഹിന്ദുക്കളെ തുടര്‍ച്ചയായി അപമാനിക്കുകയാണെന്നും മറ്റു മതങ്ങളെ വിമര്‍ശിക്കുന്നില്ലെന്നുമായിരുന്നു പരാമര്‍ശം. ഉന്നത പദവിയിലിരിക്കുന്ന നേതാവിന്റെ പ്രസംഗം രാജ്യത്ത് വിഭാഗീയതയുണ്ടാക്കുന്നതിനും സംഘര്‍ഷങ്ങളുണ്ടാകുന്നതിനും കാരണമാകുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.