മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തി തിയറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറിയ ടര്‍ബോ ഗള്‍ഫ് രാജ്യങ്ങളില്‍ അറബ് വേര്‍ഷനായി എത്തുന്നു. ടര്‍ബോ ജോസിന് പകരം ടര്‍ബോ ജാസിം എന്നാണ് സിനിമയുടെ പേര്. ആദ്യമായി അറബിയില്‍ മൊഴിമാറ്റിയെത്താനിരിക്കുന്ന ഇന്ത്യന്‍ ചിത്രമായി മാറിയിരിക്കുകയാണ് മമ്മൂട്ടി ടര്‍ബോ.എന്തായാലും വേറിട്ട ഒന്നാകും മമ്മൂട്ടി ചിത്രത്തിന്റെ അറബിക് പതിപ്പ് എന്നാണ് റിപ്പോര്‍ട്ട്.
സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വൈശാഖാണ്.അറബി ഭാഷയിലുള്ള ടര്‍ബോ സിനിമയുടെ ട്രെയ്ലറും പുറത്തുവിട്ടിട്ടുണ്ട്. 17 ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്നാണ് ചിത്രം അറബി ഭാഷയില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. അതില്‍ 11 പേര്‍ യുഎഇക്കാരാണ്. ഛായാഗ്രഹണം വിഷ്ണു ശര്‍മ്മ. ഓഗസ്റ്റ് രണ്ടിനാണ് അറബി ഭാഷയില്‍ ചിത്രം ഗള്‍ഫില്‍ ഉള്‍പ്പടെ പ്രദര്‍ശനത്തിന് എത്തുക.
അറബി ഭാഷയുടെ പ്രചാരണവും അവിടുത്തെ പ്രതിഭകളുടെ കഴിവ് ദേശീയ അന്തര്‍ദേശീയ തലത്തിലെത്തിക്കുക എന്ന ഉദ്ദേശവും മുന്നില്‍ വെച്ചാണ് ഇങ്ങനെയൊരു ശ്രമത്തിന് അവര്‍ മുന്നിട്ടിറങ്ങിയത്.
മൂന്നാഴ്ച സമയമെടുത്താണ് ഈ ചിത്രം അറബിയില്‍ പൂര്‍ണമായി ഡബ്ബ് ചെയ്തത്. സമദ് ട്രൂത്ത് നേതൃത്വം നല്‍കുന്ന ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് ഈ ചിത്രം ഗള്‍ഫ് രാജ്യങ്ങളിലുടെ നീളം ഓഗസ്റ്റ് രണ്ടിന് പ്രദര്‍ശനത്തിന് എത്തിക്കുക.