കാസര്‍ഗോഡ് ജില്ലയില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ രണ്ട് യുവതികളെ കാണാതായി. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സുഹൃത്തിന്റെ വിവാഹത്തിനാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 18 കാരിയെ ശനിയാഴ്ച മുതലാണ് കാണാതായത്. പിതാവിന്റെ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മറ്റൊരു സംഭവത്തില്‍ ഭര്‍തൃമതിയായ യുവതിയെ വീട്ടില്‍ നിന്നും കാണാതായെന്നാണ് പരാതി. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 36 കാരിയെയാണ് ഞായറാഴ്ച രാത്രി 10.30 മണിയോടെ വീട്ടില്‍ നിന്നും കാണാതായത്. ഭര്‍ത്താവിന്റെ പരാതിയില്‍ ചിറ്റാരിക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.