പാലക്കാട് വാണിയംപാറയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വടക്കഞ്ചേരി സ്വദേശികളായ മുഹമ്മദ് റോഷന്‍ (14) , മുഹമ്മദ് ഇസാം ഇഖ്ബാല്‍ (15) എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. പള്ളിയില്‍ നിസ്‌കരിച്ച് മടങ്ങുമ്പോഴാണ് അപകടം നടന്നത്. . പരുക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. .
തൃശൂര്‍- പാലക്കാട് റൂട്ടില്‍ വാണിയംപാറയിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ നിയമനടപടികള്‍ തുടരുകയാണ്.