തലസ്ഥാനത്ത് നിന്ന് രണ്ടുവയസുകാരിയെ കാണാതായിട്ട് എട്ട് മണിക്കൂര്‍ പിന്നിടുന്നു. കുട്ടിയെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാന്‍ പോലീസ് അഭ്യര്‍ഥിച്ചു. 0471 2743 195 എന്ന നമ്പറിലോ 112 എന്ന നമ്പറിലോ വിവരങ്ങള്‍ അറിയിക്കാം.
കറുപ്പില്‍ പുള്ളിയുള്ള ടീ ഷര്‍ട്ടാ’ണ് കാണാതായ സമയത്ത് രണ്ടുവയസുകാരി ധരിച്ചിരുന്നത്. ഹൈദരാബാദ് സ്വദേശികളായ നാടോടി ദമ്പതികളായ അമര്‍ദ്വീപ് റമീനദേവി ദമ്പതികളുടെ മകളെയാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ കാണാതായത്.
ഒരു ആക്ടീവ സ്‌കൂട്ടര്‍ സമീപത്ത് വന്നിരുന്നെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചയുടനെ പോലീസ് വ്യാപകമായി പരിശോധന ആരംഭിച്ചു. സഹോദരങ്ങള്‍ക്കൊപ്പമാണ് കുട്ടി കിടന്നുറങ്ങിയതെന്നാണ് രക്ഷിതാക്കളുടെ മൊഴി. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പോലീസ് അറിയിച്ചു.