യുഎഇയില്‍ വരും ദിവസങ്ങളില്‍ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. വേനല്‍കാലത്തിലേക്ക് നീങ്ങുന്നതിന് മുന്നോടിയായുള്ള കാലാവസ്ഥ മാറ്റമാണെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഡോ. അഹ്‌മദ് ഹബീബ് പറഞ്ഞു. അടുത്ത കുറച്ച് ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.
രാജ്യത്തിന്റെ തെക്കന്‍ മേഖലയിലും പടിഞ്ഞാറന്‍ മേഖലകളിലുമായിരിക്കും ഇന്ന് മുതല്‍ മഴ ലഭിക്കാന്‍ സാധ്യത. മേയ് അഞ്ചാം തീയ്യതി ഞായറാഴ്ച വൈകുന്നേരം മുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് തിങ്കളും ചൊവ്വയും കൂടി തുടരും. സമീപ ഭാവിയില്‍ ഇനി വലിയ മഴയ്ക്ക് സാധ്യതയില്ലെന്നും അദ്ദേഹം അറിയിച്ചു.
‘മെയ് 5 ഞായറാഴ്ച, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴയ്ക്കുള്ള സാധ്യത കൂടുതലാണ്. ഷാര്‍ജയിലും ദുബായിലും മഴയ്ക്ക് സാധ്യത കുറവാണ്. ന്യൂനമര്‍ദ്ദം ഇപ്പോള്‍ രാജ്യത്തിന് പുറത്തേക്ക് നീങ്ങുകയാണ്ട’ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ (എന്‍സിഎം) കാലാവസ്ഥാ വിദഗ്ധന്‍ ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു. നേരത്തെ ഏപ്രില്‍ 16ന് വലിയ തോതിലുള്ള മഴയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. അതിന് ശേഷം മേയ് രണ്ടിനും മൂന്നിനും യുഎഇയില്‍ മഴ ലഭിച്ചിരുന്നു.