യുഎഇയിലെ ആദ്യത്തെ ഡിസ്‌കൗണ്ട് ഫാര്‍മസിയായ ‘ഫാര്‍മസി ഫോര്‍ ലെസ് ‘ ബുധനാഴ്ച ദുബായ് ഔട്ട്‌ലെറ്റ് മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയുടെ കീഴിലാണ് ഫാര്‍മസി ഫോര്‍ ലെസ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ആരോഗ്യ ഉത്പന്നങ്ങള്‍ക്കും വര്‍ഷം മുഴുവന്‍ വിലക്കുറവ് വാഗ്ദാനം ചെയ്യുന്നതാണ് പുതിയ ഫാര്‍മസിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങള്‍ കൂടുതല്‍ താങ്ങാവുന്ന നിരക്കില്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനും ഇത് ലക്ഷ്യമിടുന്നു.
ചര്‍മ്മ സംരക്ഷണം, സപ്ലിമെന്റുകള്‍, കായിക പോഷണം, അമ്മയ്ക്കും കുഞ്ഞിനും പരിചരണം എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യ ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഫാര്‍മസി വാഗ്ദാനം ചെയ്യുന്നത്. മികച്ച ഷോപ്പിംഗ് അനുഭവം നിലനിര്‍ത്തിക്കൊണ്ടുതന്നെ കുറഞ്ഞ നിരക്കില്‍ ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
യുഎഇ ആരോഗ്യ വിഭാഗം നിശ്ചയിച്ചിട്ടുള്ള വിലനിര്‍ണയ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വെല്‍നസ് മാനേജ്മെന്റ് ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. 500- ലേറെ പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നുള്ള 30,000 ത്തിലേറെ ഉത്പന്നങ്ങള്‍ക്ക് ഞങ്ങള്‍ വര്‍ഷം മുഴുവനും 25 മുതല്‍ 35 ശതമാനം വരെ ക്യുമുലേറ്റീവ് കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അവര്‍ അറിയിച്ചു.
ഇതിനുപുറമേ, യുഎഇയിലെ എല്ലാ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അവര്‍ എവിടെയായിരുന്നാലും ലൈഫ് ഫാര്‍മസിയുമായി ബന്ധപ്പെടാനും കഴിയും. ‘ ഞങ്ങളുടെ ശൃംഖല വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏത് സ്ഥലത്തുനിന്നും 30 മിനിറ്റിനുള്ളില്‍ ഞങ്ങളുടെ ഔട്ട്ലെറ്റുകളിലൊന്നില്‍ എത്തിച്ചേരാന്‍ കഴിയും ‘ അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്റ്റോറിന്റെ മെമ്പര്‍ഷിപ്പ് പ്രോഗ്രാം യുഎഇയിലുടനീളമുള്ള 3,000 മുതല്‍ 4,000 വരെ ചെറുകിട ഫാര്‍മസികള്‍ക്ക് പ്രയോജനം ചെയ്യും. ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ അവരുടെ വിതരണ ശൃംഖലയും ബിസിനസ്സ് പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്താന്‍ ഇത് അവരെ അനുവദിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
യുഎഇയിലെ പ്രവാസി ജനസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ആരോഗ്യ സേവനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയാണെന്നും അവര്‍ പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ യുഎഇയില്‍ 25 ഡിസ്‌കൗണ്ട് ഫാര്‍മസി സ്റ്റോറുകളുടെ ഒരു ശൃംഖല സ്ഥാപിക്കാനും ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്.