23 December 2024

ആലപ്പുഴ: ആലപ്പുഴയിലെ നവജാത ശിശുവിന്റെ അസാധാരണ വൈകല്യം ?ഗൗരവമായി കാണുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ഏതെങ്കിലും തരത്തിലുള്ള വീഴ്ച നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. സമഗ്ര അന്വേഷണത്തിനായി ആരോഗ്യ വകുപ്പിന്റെ അഡീഷണല്‍ സെക്രട്ടറി നേതൃത്വം വഹിക്കുന്ന വിദ്ഗധ സംഘത്തെ നിയമിച്ചു. മുതിര്‍ന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഈ സംഘത്തില്‍ ഉണ്ടായിരിക്കും. ഇതിന് പുറമെ ജില്ലാ തല അന്വേഷണവും നടന്നു വരികയാണ്. സംഭവം പുറത്ത് വന്നതിന് തൊട്ടു പിന്നാലെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്ന് ആരോഗ്യവകുപ്പും അറിയിച്ചു. സംഭവത്തില്‍ പ്രതിക്ഷേധിച്ച് മുസ്ലീം ലീഗും രംഗത്തെത്തി.

എന്നാല്‍ സ്‌കാനിംഗില്‍ സംശയിക്കേണ്ട തരത്തില്‍ ഒന്നും കണ്ടെത്തിയില്ലായെന്നും, ആവശ്യമായുള്ള പരിചരണങ്ങളെല്ലാം നല്‍കിയെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സ്‌കാനിം?ഗ് ആശുപത്രയില്‍ ഇല്ലാത്തത് കൊണ്ട് എല്ലാ തവണയും മറ്റുള്ള സ്ഥാപനവുമായി ടൈ അപ്പ് ഉണ്ടാക്കുകയാണ് ചെയ്യുകയെന്നും സൂപ്രണ്ട് ് പ്രതികരിച്ചു.

അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞാണ് അസാധരണ വൈകല്യങ്ങളുമായി ജനിച്ചത്. കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലായിരുന്നില്ല. തുറക്കാന്‍ കഴിയാത്ത വായ, സ്ഥാനം തെറ്റിയ, തുറക്കാത്ത കണ്ണ്, ഹൃദയത്തിന് ദ്വാരം തുടങ്ങിയ വൈകല്യങ്ങളോടെ ജനിച്ച ശിശുവിന് ജനനേന്ദ്രിയം ഉണ്ടെങ്കിലും സാരമായ വൈകല്യമാണുള്ളതെന്നാണ് ദമ്പതികള്‍ വ്യക്തമാക്കുന്നത്. പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ അമ്മയാണ് സുറുമി. മൂന്നാമത്തെ കുട്ടിക്കാണ് അസാധരണ വൈകല്യം കണ്ടെത്തിയത്.

ആലപ്പുഴ അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയും സ്‌കാന്‍ ചെയ്ത മിഡാസ്, ശങ്കേഴ്‌സ് എന്നീ ലാബുകള്‍ക്കെതിരെയുമാണ് കുടുംബത്തിന്റെ പരാതി. വൈകല്യങ്ങള്‍ ഗര്‍ഭകാലത്തെ സ്‌കാനിംഗില്‍ ഡോക്ടര്‍മാര്‍ അറിയിച്ചില്ലെന്നാണ് ദമ്പതികളുടെ പരാതി. ഏഴ് തവണ സ്‌കാന്‍ ചെയ്തിട്ടും വൈകല്യം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും എതിരെയാണ് ദമ്പതികള്‍ കേസ് നല്‍കിയിരിക്കുന്നത്.സ്വകാര്യ ലാബില്‍ പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്നാണ് ദമ്പതികള്‍ പറയുന്നത്.

ആലപ്പുഴ സൗത്ത് പൊലീസ് കേസ് എടുത്തത് അന്വേഷണം ആരംഭിച്ചു. സ്വകാര്യ ലാബില്‍ പരിശോധന നടത്തിയത് ഡോക്ടര്‍ ഇല്ലാതെയെന്ന് പൊലീസ് കണ്ടെത്തിയത്. രഹസ്യ അന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിലാണ് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയത്. റിപ്പോര്‍ട്ടില്‍ ഡോക്ടറുടെ ഒപ്പും സീലും നല്‍കിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!