തമിഴ്നാട്ടില്‍ വോട്ടര്‍പട്ടികകളുടെ സംയോജിത കരട് പ്രസിദ്ധീകരിച്ചു. ഫോട്ടോ ഇലക്ടറല്‍ റോളുകളുടെ പ്രത്യേക സംഗ്രഹ പുനരവലോകനം 2025 പ്രകാരം, തമിഴ്നാട്ടിലെ മൊത്തം വോട്ടര്‍മാര്‍ 6,27,30,588 ആണ്. കേരളത്തിന്റെ ജനസംഖ്യയേക്കാള്‍ ഇരട്ടിവരും ഇത്.
ഇതില്‍ 3,07,90,791 പുരുഷന്മാരും 3,19,30,833 സ്ത്രീകളുമാണ്. മൂന്നാം ലിംഗ വോട്ടര്‍മാര്‍ 8,964 ആണ്. 6,76,133 വോട്ടര്‍മാരുള്ള ഷോളിങ്ങനല്ലൂര്‍ നിയമസഭാ മണ്ഡലത്തിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. തെക്കന്‍ ചെന്നൈയിലെ ഒരു പ്രാന്തപ്രദേശമാണ് ഷോളിംഗനല്ലൂരില്‍ ധാരാളം ഐടി, ഐടിഇഎസ് കമ്പനികള്‍ ഉണ്ട്.
സംയോജിത വോട്ടര്‍പട്ടികയുടെ കരട് പ്രകാരം ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് നാഗപട്ടണം ജില്ലയിലെ കില്‍വേലൂര്‍ നിയമസഭാ മണ്ഡലത്തിലാണ്. 1,73,230 വോട്ടര്‍മാരാണ് കില്‍വേലൂരില്‍ ഉണ്ടായിരുന്നത്.
നവംബര്‍ 16-17, നവംബര്‍ 23-24 തീയതികളില്‍ നിയോജകമണ്ഡലത്തിലെ പൊതുവെ പോളിംഗ് സ്റ്റേഷനുകളായ നിയുക്ത സ്ഥലങ്ങളില്‍ പ്രത്യേക പ്രചാരണ പരിപാടികള്‍ നടത്തും. ഈ പ്രത്യേക പ്രചാരണ വേളയില്‍, വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനോ ഇല്ലാതാക്കുന്നതിനോ ഉള്ള ഫോമുകള്‍ നല്‍കും. പ്രചാരണ വേളയില്‍, വോട്ടര്‍മാര്‍ക്ക് അവരുടെ ഇലക്ടറുടെ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡുമായോ ഇപിഐസിയുമായോ ആധാര്‍ ലിങ്ക് ചെയ്യാന്‍ അപേക്ഷിക്കാം, അല്ലെങ്കില്‍ വോട്ടര്‍ പട്ടികയില്‍ എന്‍ട്രികള്‍ പരിഷ്‌ക്കരിക്കുകയോ മാറ്റുകയോ ചെയ്യാം.
2021 ലെ അന്തിമ വോട്ടര്‍ പട്ടിക പ്രകാരം 2,67,31,509 വോട്ടര്‍മാരാണ് കേരലത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് ഇത് 2,74,57,831 എന്ന എണ്ണത്തില്‍ എത്തിയിരുന്നു. 7,26,322 വോട്ടര്‍മാരുടെ വര്‍ദ്ധനവാണ് തുര്‍ന്നുള്ള വര്‍ഷങ്ങളില്‍ കേരളത്തില്‍ സംഭവിച്ചത്. 1,41,30,977 സ്ത്രീ വോട്ടര്‍മാരും 1,33,26,573 പുരുഷ വോട്ടര്‍മാരും 281 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. മലപ്പുറം (32,96,602) ആണ് കൂടുതല്‍ വോട്ടര്‍മാര്‍. 92,486 എന്‍.ആര്‍.ഐ വോട്ടര്‍മാരുണ്ട്. 18-19 പ്രായത്തിലുള്ള 2,55,497 വോട്ടര്‍മാരുണ്ട്.