23 December 2024

ഐപിഎല്‍ ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ബീഹാര്‍ ബാറ്റിംഗ് താരം വൈഭവ് സൂര്യവന്‍ഷി. ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള (ഡിസി) വാശിയേറിയ ലേലത്തിനൊടുവില്‍ വൈഭവ് സൂര്യവംശിയെ 1.10 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.

30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവിലാണ് രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ എത്തിച്ചത്. ഇടം കൈയന്‍ ബാറ്റര്‍ ആയ വൈഭവ് ഇതോടെ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡ് ഇതോടെ സ്വന്തമാക്കി.

ഐപിഎല്‍ ടീമില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കോടിപതിയും വൈഭവ് സൂര്യവംശി തന്നെ. രാജസ്ഥാനും ഡല്‍ഹിയും മാത്രമാണ് വൈഭവിനായി രംഗത്തെത്തിയ ടീമുകള്‍. 2011 മാര്‍ച്ച് 27നാണ് വൈഭവ് ജനിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ തന്റെ പന്ത്രണ്ടാം വയസ്സില്‍ ബീഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചിരുന്നു.

1986 നു ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡും വൈഭവിന്റെ പേരിലാണ്. ഇതുവരെ കളിച്ച അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 100 നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 41 റണ്‍സ് ആണ്.

സെപ്റ്റംബറില്‍ ഓസ്‌ട്രേലിയക്കെതിരായ അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്കായി കളിച്ച വൈഭവ് 62 പന്തില്‍ 104 റണ്‍സ് അടിച്ചാണ് ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.ഇത് വരാനിരിക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും പിടിച്ചു കയറാന്‍ വൈഭവിന് അവസരം സൃഷ്ടിച്ചു. നിലവില്‍ ബീഹാറിന്റെ രഞ്ജി ട്രോഫി താരവും വൈഭവാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!