കോട്ടയം : ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര സംരക്ഷണ സമിതി സനാതന ധര്‍മ്മ പoന കേന്ദ്രത്തിന് ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വരുന്ന വൈഭവ് 2024 ന്റ ഭാഗമായി ഏകദിന ത്രീഡി ചിത്ര രചനാ ശില്‍പശാല സംഘടിപ്പിച്ചു. സമിതി പ്രസിഡന്റ് ജിനചന്ദ്രബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനം സനാതനധര്‍മ്മ പoന കേന്ദ്രം ഡയറക്ടര്‍ ജി.പ്രകാശ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി എസ് .ജി ഹരികുമാര്‍ , ട്രെയിനര്‍ ലിജി മാത്യു , കോര്‍ഡിനേറ്റര്‍ അമല്‍ , എം കെ മുരളീധരന്‍ ,ട്രഷറര്‍ എസ് എസ് വിജയകുമാര്‍ ,സുധ സത്യദേവ് ,ഡോ എ ആര്‍ ബിന്ദു , സന്ധ്യ ജി , മാതൃ സമിതി പ്രസിഡന്റ് ജ്യോതി വി എന്നിവര്‍ പ്രസംഗിച്ചു. നാല്‍പ്പത് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു .