26 December 2024

രണ്ട് വന്ദേഭാരത് അടക്കം 3 ട്രെയിനുകളുടെ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഫ്‌ലാഗ് ഓഫ് ചെയ്യും. മംഗളൂരു വരെ നീട്ടിയ മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരത് (20631/20632), പുതിയതായി പ്രഖ്യാപിച്ച മൈസൂരു ഡോ.എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ മൈസൂരു വന്ദേഭാരത് എക്‌സ്പ്രസ് (20663/20664), തിരുപ്പതി-കൊല്ലം-തിരുപ്പതി എക്‌സ്പ്രസ് (17421/17422) എന്നിവയുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി നിര്‍വഹിക്കുക.

മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍മംഗളൂരു സെന്‍ട്രല്‍ മാര്‍ച്ച് 13 മുതല്‍ റെഗുലര്‍ സര്‍വീസ് ആരംഭിക്കും. ജൂലൈ നാലുവരെ ദിവസവും സര്‍വീസ് നടത്തും. തുടര്‍ന്നു ബുധന്‍ ഒഴികെ ആഴ്ചയിലെ 6 ദിവസങ്ങളിലായിരിക്കും സര്‍വീസ്.

തിരുപ്പതി-കൊല്ലം -തിരുപ്പതി എക്‌സ്പ്രസ് ആഴ്ചയില്‍ 2 ദിവസമായിരിക്കും സര്‍വീസ് നടത്തുക. ബുധന്‍, ശനി ദിവസങ്ങളില്‍ കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്കും ചൊവ്വ, വെള്ളി ദിവസങ്ങളില്‍ തിരുപ്പതിയില്‍നിന്ന് കൊല്ലത്തേക്കും സര്‍വീസുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!