പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പുതിയ സര്‍ക്കാരിന്റെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ദേഭാരത് ലോക്കോ പൈലറ്റായ ഐശ്വര്യ എസ് മേനോനും ക്ഷണം ലഭിച്ചു. 8,000 വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ ഉണ്ടാകും. അതില്‍ ഒരാളായാണ് ദക്ഷിണ റെയില്‍വേയിലെ ചെന്നൈ ഡിവിഷനിലെ സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റായ ഐശ്വര്യ പങ്കെടുക്കുന്നത്.
ചെന്നൈ-വിജയവാഡ, ചെന്നൈ-കോയമ്പത്തൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് സര്‍വീസുകള്‍ ആരംഭിച്ചതുമുതല്‍ അവര്‍ ജോലിയിലുണ്ട്. റെയില്‍വേ സിഗ്‌നലിങ്ങിനെക്കുറിച്ചുള്ള ജാഗ്രത, സമഗ്രമായ അറിവ് എന്നിവയ്ക്ക് ഐശ്വര്യയ്ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് അഭിനന്ദനം ലഭിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരേഖ യാദവും പങ്കെടുക്കും.
1988-ല്‍ ഇന്ത്യയിലെ ആദ്യത്തെ വനിതാ ലോക്കോപൈലറ്റായ സുരേഖ സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ വനിതാ ലോക്കോ പൈലറ്റ് കൂടിയാണ്. ശുചീകരണ തൊഴിലാളികള്‍, ട്രാന്‍സ്ജെന്‍ഡര്‍മാര്‍, സെന്‍ട്രല്‍ വിസ്ത പ്രോജക്റ്റില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ എന്നിവരും പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിശിഷ്ടാതിഥികളായി എത്തുമെന്നാണ് വിവരം. രാഷ്ട്രപതി ഭവനില്‍ 8000-ലധികം അതിഥികള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ 9-ന് വൈകീട്ടാണ് സത്യപ്രതിജ്ഞാ ചടങ്ങ്.